Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2021 5:28 AM IST Updated On
date_range 3 May 2021 5:28 AM ISTidl leed moni മണ്ഡല രൂപവത്കരണശേഷം ആദ്യമായി ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിെൻറ തിളക്കത്തില്‍ മണിയാശാൻ
text_fieldsbookmark_border
idl leed moni മണ്ഡല രൂപവത്കരണശേഷം ആദ്യമായി ലഭിച്ച മൃഗീയ ഭൂരിപക്ഷത്തിൻെറ തിളക്കത്തില്‍ മണിയാശാൻ നെടുങ്കണ്ടം: ഉടുമ്പന്‍ചോലയുടെ ചരിത്രത്തില്‍ ആദ്യമായി വൻ ഭൂരിപക്ഷം നേടിയ തിളക്കത്തിലാണ് ഇടത് മുന്നണിയും സി.പി.എമ്മിൻെറ ജില്ലയിലെ പടനായകനുമായ എം.എം. മണി. ഇതിന് മുമ്പ് 2006ല്‍ ഡി.ഐ.സിയുടെ ഇബ്രാഹീംകുട്ടി കല്ലാറിനെ പരാജയപ്പെടുത്തി കെ.കെ. ജയചന്ദ്രന് നേടിയ ഭൂരിപക്ഷത്തിൻെറ ഇരട്ടിയോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് മണിയാശാന് സ്വന്തമാക്കിയത്. കഴിഞ്ഞതവണ എം.എം. മണിക്ക് ലഭിച്ച ഭൂരിപക്ഷം വെറും 1109 വോട്ടുകള്‍ മാത്രമായിരുന്നു. മണിയാശാനെ പരാജയപ്പെടുത്താനായില്ലെങ്കിലും ഭൂരിപക്ഷം കുറക്കാനെങ്കിലും കഴിയണമെന്ന പിടിവാശിയിലാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസുകാരനും ഐ ഗ്രൂപ് നേതാവുമായ ഇ.എം. ആഗസ്തിയെ രംഗത്തിറക്കിയത്. കള്ളവോട്ടും ഇരട്ട വോട്ടുമടക്കം ആരോപണമുന്നയിച്ച് തെരഞ്ഞെടുപ്പ് ദിവസം ചെക്സ്റ്റുകളിലും കാട്ടുപാതയിലും ശക്തമായ നിരീക്ഷണം നടത്തിയിട്ടും തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി എത്തി പ്രചാരണം നടത്തിയിട്ടും മണിയാശാനെ പിടിച്ചുകെട്ടാന്‍ യു.ഡി.എഫിനായില്ല. 2014ല്‍ നടന്ന പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ അഡ്വ. ജോയ്്സ് ജോര്‍ജ് ഈ മണ്ഡലത്തില്‍ 22692 വോട്ടുകളുടെ ഭൂരിപക്ഷവും 2019ലെ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസ് 12,250 വോട്ടിൻെറ ഭൂരിപക്ഷവുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story