Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightidl devi ദേവികുളം...

idl devi ദേവികുളം നിലനിര്‍ത്തി എല്‍.ഡി.എഫ്; എല്ലാ പഞ്ചായത്തിലും മേൽക്കോയ്മ

text_fields
bookmark_border
blurb എ. രാജക്ക്​ 7843 വോട്ടി​ൻെറ ഭൂരിപക്ഷം അടിമാലി: എല്‍.ഡി.എഫി​ൻെറ ഉറച്ച കോട്ടയായി ദേവികുളം മാറി. തുടര്‍ച്ചയായി നാലാമതും എൽ.ഡി.എഫ്​ സ്ഥാനാർഥിക്കാണ്​ വിജയം. ഇത്തവണ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫ്​ സ്ഥാനാർഥി എ. രാജ മേൽക്കോയ്മ നേടി. 7843 വോട്ടി​ൻെറ ഭൂരിപക്ഷത്തിനാണ് വിജയം. എതിര്‍സ്ഥാനാർഥി കോണ്‍ഗ്രസിലെ ഡി. കുമാറിന് ഒരുഘട്ടത്തില്‍ പോലും രാജക്ക്​ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. എ. രാജ 59,049 വോട്ട് നേടിയപ്പോള്‍ ഡി. കുമാര്‍ 51,201 വോട്ട് നേടി. എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാർഥി ഗണേശന്‍ 4717 വോട്ടാണ്​ നേടിയത്​. നോട്ടക്ക് 807. എ.ഐ.എ.ഡി.എം.കെ മുന്നണിയിലാണ് എന്‍.ഡി.എ സ്വതന്ത്ര സ്ഥാനാർഥി മത്സരിച്ചത്. കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയിലെ എം. ധനലക്ഷ്​മി 11,613 വോട്ടും ബി.ജെ.പിയിലെ എന്‍. ചന്ദ്രന്‍ 9592 വോട്ടും നേടിയിരുന്നു. എന്നാല്‍, ഇക്കുറി എന്‍.ഡി.എക്ക്​ 4717 വോട്ട്​ മാത്രമാണ് നേടാനായത്. ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ച പ്രധാന ചര്‍ച്ചയായിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ സംഘടന സംവിധാനം പരാജപ്പെട്ടതാണ് യു.ഡി.എഫി​ൻെറ കനത്ത പരാജയത്തിന് കാരണമെന്നാണ്​ വിലയിരുത്തൽ. റോയി. കെ. പൗലോസിന് സീറ്റ് കിട്ടാതെ വന്നതോടെ ജനപ്രതിനിധികളും ബ്ലോക്ക് നേതൃത്വവും നിർജീവമായി. തെരഞ്ഞെടുപ്പ് ഫണ്ട്‌ പോലും പല നേതാക്കളും മുക്കിയെന്ന ശക്തമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഉൾപ്രദേശങ്ങളിലും ആദിവാസി കേന്ദ്രങ്ങളിലും കോണ്‍ഗ്രസ് സംവിധാനം ചലിച്ചില്ല. എന്നാല്‍, അച്ചടക്കത്തോടെയുളള എല്‍.ഡി.എഫ് പ്രചാരണമാണ് രാജയുടെ വിജയത്തിന് ആധാരം. തോട്ടം തൊഴിലാളികള്‍ക്കിടയില്‍ മുന്‍ എം.എല്‍.എയുടെ കാലുവാരല്‍ നടന്നതായും ആക്ഷേപമുണ്ട്. box വ്യക്​തിഗത വിവരങ്ങൾ: അഡ്വ. എ. രാജ. ദേവികുളം മുന്‍സിഫ് കോടതി അഭിഭാഷകനാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം, ഇടുക്കി ജില്ല ട്രഷറര്‍, ഒാള്‍ ഇന്ത്യ ലോയേഴ്​സ് യൂനിയന്‍ ജില്ല കമ്മിറ്റി അംഗം. തോട്ടം തൊഴിലാളി ദമ്പതികളുടെ മകന്‍. നിയമസഭയിലേക്ക് ആദ്യജയം. ഭാര്യ: ഷൈനി പ്രിയ, സ്​റ്റാഫ് നഴ്‌സ്, കെ.ഡി.എച്ച്.പി കമ്പനി. മക്കള്‍: അക്ഷര, ആരാധ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story