Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightidl agausty മൊട്ടയടി...

idl agausty മൊട്ടയടി പ്രസംഗം: മലക്കം മറിഞ്ഞും പിന്നെ തിരിഞ്ഞും ആഗസ്തി

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയിൽ എതിര്‍ സ്ഥാനാർഥി എം.എം. മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്്് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസ്താവനയില്‍നിന്ന്​ ഇ.എം. ആഗസ്തി ഞായറാഴ്ച മലക്കം മറിഞ്ഞു. 'ഞാന്‍ അങ്ങിനെ പറഞ്ഞിട്ടില്ല. ത​ൻെറ എതിര്‍ സ്ഥാനാർഥി 20,000 വോട്ടിന് ജയിക്കും എന്നൊരു പ്രവചനം ഒരു ചാനല്‍ പ്രീ- പോള്‍ സർവേയില്‍ നടത്തിയിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ചലഞ്ച് ചെയ്തിരുന്നു. 20,000 വോട്ടിന് വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന്്്. എന്നാല്‍, ആ ചലഞ്ച് ഏറ്റെടുക്കാന്‍ ചാനല്‍ ഇപ്പോഴും തയാറായിട്ടില്ല എന്ന് മാത്രമല്ല ചാനല്‍ ചലഞ്ചിനെ വളച്ചൊടിക്കുകയാണ്. എ​ൻെറ വാക്ക് മാറ്റാന്‍ ഞാന്‍ തയാറല്ല'. ചലഞ്ചില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അതില്‍ വെള്ളം ചേര്‍ത്ത് ഒളിച്ചോടുന്നത് മാധ്യമ ധര്‍മമല്ലെന്നും ആഗസ്തി ഞായറാഴ്​ച രാവിലെ പറഞ്ഞു. എന്നാല്‍, മണിയുടെ ലീഡ് 20,000 പിന്നിട്ടപ്പോള്‍ തിങ്കളാഴ്​ച തല മൊട്ടയടിക്കുമെന്നും സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്നും ഫേസ്ബുക്ക് പേജില്‍ ആഗസ്തി തിരുത്തിപ്പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story