Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:37 AM IST Updated On
date_range 11 April 2022 5:37 AM ISTidl
text_fieldsbookmark_border
കാറ്റിൽ കൃഷി നാശം കോതമംഗലം: വേനൽ മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ചെറുവട്ടൂർ പ്രദേശത്ത് വാഴകൃഷിക്ക് വ്യാപക നാശം. മയ്യുണ്ണിയിൽ നാസറിന്‍റെ 450 കുലച്ചവാഴകൾ ഒടിഞ്ഞുവീണു. സമീപപ്രദേശങ്ങളായ ചേരിക്കമാരിയിലും മുണ്ടോത്തി പീടികപാടത്തും സമാനമായ കൃഷി നാശമുണ്ടായിട്ടുണ്ട്. അഖിലേന്ത്യ അണ്ടര്‍ 15 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കോതമംഗലം: എം.എ കോളജ് ക്രിക്കറ്റ് അക്കാദമിയും കോതമംഗലം ക്രിക്കറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കോതമംഗലം പ്രീമിയര്‍ ലീഗ് അഖിലേന്ത്യ അണ്ടര്‍ 15 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മാര്‍ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. 30 ദിവസത്തെ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 20 ടീമുകള്‍ പങ്കെടുക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തില്‍ മികച്ച കളിക്കാരെ കണ്ടെത്തുകയാണ് മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ് ജോസുകുട്ടി സേവ്യര്‍ അധ്യക്ഷത വഹിച്ചു. എസ്. മനോജ്, അനില്‍ വർഗീസ്, ഡോ. ദീപക് ബാബു, പോള്‍ പി. മാത്യു, അഫ്താബ് മുഹമ്മദ്, കുര്യന്‍ ജോസഫ്, ജോര്‍ജ് കുര്യയ്പ് എന്നിവര്‍ സംസാരിച്ചു. തെരുവുനായ് ശല്യം രൂക്ഷം കോതമംഗലം: നഗരത്തിൽ തെരുവുനായ് ശല്യം രൂക്ഷം. ഭീതിയോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന സ്ഥിതിയാണ് നഗരത്തിലുള്ളത്. പ്രഭാത നടത്തത്തിന് ഇറങ്ങുന്നവരുടെ പിന്നാലെ തെരുവുനായ് കൂട്ടമായെത്തുന്നതും പതിവാണ്. പുലർച്ചക്കും സന്ധ്യക്കുമാണ് ശല്യം കൂടുതൽ. കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കൂടുതലാണ്. ബസ് സ്റ്റാൻഡിൽനിന്ന് റവന്യൂടവറിലേക്കുള്ള വഴിയിലും ശല്യമുണ്ട്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം വിവിധ ആവശ്യങ്ങൾക്ക് സഞ്ചരിക്കുന്ന വഴിയിലാണ് തെരുവുനായ് തമ്പടിച്ചിരിക്കുന്നത്. തങ്കളം ബസ് സ്റ്റാൻഡിലും ലോറി സ്റ്റാൻഡിലും ബൈപാസിലും അടക്കം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുകയാണ്. തെരുവുനായ് ശല്യം പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ് ടി.എ. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് പി.കെ. രാജേഷ്, മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, ഷെഫിൻ മുഹമ്മദ്, നിതിൻ കുര്യൻ, സൈറോ ശിവറാം, റെജീഷ് വടാട്ടുപാറ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story