Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2021 5:28 AM IST Updated On
date_range 1 Feb 2021 5:28 AM ISTidl ഗാന്ധിസ്മൃതി യാത്രക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
text_fieldsbookmark_border
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്മൃതി യാത്രക്കിടെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കുന്നത്ത് ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മങ്ങാട്ടുകവലയിലേക്ക് സ്മൃതിയാത്ര നടത്താനായിരുന്നു തീരുമാനം. പരിപാടിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മറ്റ് മേഖലകളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തി. എന്നാല്‍, കുന്നം മേഖലയിലുള്ള പ്രവര്‍ത്തകരെ പരിപാടി അറിയിച്ചില്ലെന്നാരോപിച്ച് പ്രദേശവാസികളായ പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് സമീപത്തെ പട്ടയംകവലയില്‍നിന്ന് സ്മൃതിയാത്ര ആരംഭിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കുന്നംമേഖലയിലുള്ളവര്‍ ഇല്ലെങ്കിലും പരിപാടി നടത്തുമെന്ന് ചിലര്‍ പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് നേരിയ പരിേക്കറ്റു. പിന്നീട് പട്ടയംകവലയില്‍നിന്നാണ് യാത്ര ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story