Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:41 AM IST Updated On
date_range 23 April 2022 5:41 AM ISTID111
text_fieldsbookmark_border
മൂവാറ്റുപുഴ: ഒരു കാലത്ത് 'മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ്'ലൂടെ കേരളക്കരയാകെ സംഗീത സാന്ദ്രമാക്കിയ ഫാ. കുര്യാക്കോസ് കച്ചിറമറ്റം ഇനി ഓർമ. ഗാനമേള രംഗത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ട്രൂപ്പായി എയ്ഞ്ചൽ വോയ്സ് മാറിയത് സംഗീതം ജീവൻ പോലെ കൊണ്ടുനടന്ന ഈ പുരോഹിതന്‍റെ പ്രവർത്തനം കൂടി ചേർന്നപ്പോഴാണ്. ഹൈറേഞ്ചിൽനിന്നു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയുടെ വികാരിയായി എത്തിയ അദ്ദേഹം 1980കളിലാണ് ഗാനമേള ട്രൂപ്പിന് തുടക്കം കുറിക്കുന്നത്. പുരോഹിതൻമാർക്ക് കലാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുമതി ഇല്ലാത്ത അക്കാലത്ത് രൂപതയിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഇതിന് തുടക്കം കുറിച്ചത്. അച്ചന്റെ പാത പിന്തുടർന്ന് പിന്നീട് നിരവധി വൈദികർ കലാരംഗത്തുവന്നു. അന്ന് കേരളത്തിൽ കത്തിനിന്നിരുന്ന യേശുദാസിന്റ ട്രൂപ്പിനൊപ്പം പ്രശസ്തമാകാൻ ചുരുങ്ങിയ കാലംകൊണ്ട് എയ്ഞ്ചൽ വോയ്സിനായി. എയ്ഞ്ചൽ വോയ്സിൽ പാട്ട് പാടാൻ അവസരം തേടി സംഗീത ലോകത്ത് പിന്നീട് പ്രശസ്തരായ പലരും ക്യൂ നിന്നിട്ടുണ്ട്. മിൻമിനി, റിമി ടോമി എന്നിവരടക്കം പിൽക്കാലത്ത് സിനിമ പിന്നണി ഗായകരായ പ്രഗല്ഭരിൽ പലരും എയ്ഞ്ചൽ വോയ്സിന്‍റെ സംഭാവനയായിരുന്നു. തുടക്കം മുതലേ നല്ല ഓർക്കസ്ട്ര ടീമും എയ്ഞ്ചൽ വോയ്സിന് സ്വന്തമായിരുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സംഗീത ഉപകരണവും ശബ്ദ സംവിധാനവും ഒരു പക്ഷെ സംസ്ഥാനത്ത് ആദ്യമായി ഉപയോഗപ്പെടുത്തിയ ട്രൂപ്പും എയ്ഞ്ചൽ വോയ്സായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story