Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെയും മകളെയും മർദിച്ചെന്ന പരാതിയിൽ ഭർത്താവും സഹോദരനും അറസ്റ്റിൽ
text_fieldsbookmark_border
സജി, വിൽസൺ
വണ്ണപ്പുറം: ഭാര്യയെയും മകളെയും വീട്ടിൽകയറി മർദിച്ചെന്ന പരാതിയിൽ ഭർത്താവിനെയും ഭർത്താവിന്റെ സഹോദരനെയും അറസ്റ്റ് ചെയ്തു.വണ്ണപ്പുറം മുട്ടുകണ്ടം പുളിഞ്ചോട്ടിൽ സജി, സഹോദരൻ വിൽസൺ എന്നിവരെയാണ് കാളിയാർ എസ്.ഐ കെ. കണ്ണദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15ന് വൈകീട്ടായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ സജിയും അനുജനും ചേർന്ന് സജിയുടെ ഭാര്യ ഷൈബിയെയും മകളെയും മർദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

