പീരുമേടുകാർക്ക് അടിയന്തര സാഹചര്യത്തിൽ ആശ്രയം മറ്റ് ആശുപത്രികൾ
text_fieldsപീരുമേട്: ഡോക്ടർമാരും മരുന്നും ജീവനക്കാരുമൊക്കെയുണ്ടെങ്കിലും അടിയന്തര സാഹചര്യം നേരിടാനാകാതെ വലയുകയാണ് പീരുമേട് താലൂക്ക് ആശുപത്രി. ഇവിടെ ഓപറേഷൻ തിയറ്റർ, ഐ.സി.യു, പ്രസവ വാർഡ് എന്നിവ സജ്ജമാകാത്തതാണ് തോട്ടം മേഖലയിൽ അധിവസിക്കുന്ന നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കുന്നത്. ഇവയുടെ അഭാവം മൂലം മറ്റിടങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യുന്ന സാഹചര്യമാണ്. കഴിഞ്ഞ ഏപ്രിലിൽ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തെങ്കിലും ഓപറേഷൻ തിയറ്റർ, പ്രസവവാർഡ് എന്നിവ സജ്ജമായിട്ടില്ല.
ഗൈനക്കോളജി ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. പ്രതിദിനം 30ൽപരം ഗർഭിണികൾ ഗർഭകാല ചികിത്സ തേടി ഇവിടെ എത്തുന്നുമുണ്ട്. ഒമ്പതു മാസം വരെ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഇവർ പ്രസവവാർഡ് ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളിൽ എന്നിവിടങ്ങളിലേക്കാണ് ഇവർ പോകുന്നത്.
കൂടുതലും തോട്ടം തൊഴിലാളികൾ
തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയമായ ആശുപത്രിയിൽ പ്രതിദിനം ഒ.പി വിഭാഗത്തിൽ 400ൽപരവും അത്യാഹിത വിഭാഗത്തിൽ 50ൽ അധികം പേരും ചികിത്സ തേടിയെത്തുന്നു. ഇതിൽ വിദഗ്ധ ചികിത്സ നൽകി കിടത്തിച്ചികിത്സിക്കേണ്ടവരെയും ഓപറേഷൻ തിയറ്റർ, ഐ.സി.യു എന്നിവ ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നു. ഹൃദ്രോഗ വിഭാഗത്തിെൻറ അഭാവമാണ് രോഗികളെ ഏറെ വലക്കുന്നത്. ഹൃദയ സ്തംഭനവുമായി എത്തുന്ന രോഗികൾക്ക് പ്രഥമ ശുശ്രൂഷ നൽകി മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്.
പ്രതിമാസം 25ൽപരം രോഗികൾ ഹൃദയാഘാതവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നു. ഓർത്തോ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ലഭ്യമാെണങ്കിലും ഓപറേഷൻ തിയറ്ററിെൻറ അഭാവം രോഗികളെ വലക്കുന്നു. എല്ലുകൾക്ക് പൊട്ടലും മറ്റ് വലിയ മുറിവുകളുമായി എത്തുന്നവർക്കും ചികിത്സ നൽകാൻ സാധിക്കുന്നില്ല. ഓപറേഷൻ തിയറ്റർ പ്രവർത്തന സജ്ജമായാൽ ഇത് പരിഹരിക്കാം. ഡിസ്പെൻസറിയായി പ്രവർത്തനം ആരംഭിച്ച ആശുപത്രി 1988ൽ താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും 33 വർഷം പിന്നിടുമ്പോഴും താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ എത്തിയിട്ടില്ല. ഓപറേഷൻ തിയറ്റർ, പ്രസവവാർഡ്, ഐ.സി യൂനിറ്റ് എന്നിവ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാെണന്നും ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

