നെടുങ്കണ്ടം ടൗണിൽ ഇനി കുതിര സവാരിയും
text_fieldsകുതിരവണ്ടി ഓടിക്കുന്ന വിൻസെന്‍റ്
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണിലെത്തിയാൽ കുതിര വണ്ടിയിലും ഇനി സവാരി നടത്താം. നെടുങ്കണ്ടം ചെംബ്ലായിൽ വിൻസന്‍റ് മാത്യൂവാണ് കുതിരവണ്ടി വാങ്ങി വേറിട്ടൊരു യാത്രക്ക് തുടക്കമിട്ടത്. പെട്രോൾ വില എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച് മുന്നേറുമ്പോഴാണ് ജീവിതമാർഗത്തിനായി കുതിരവണ്ടി വാങ്ങുന്നത്. 75,000 രൂപ മുടക്കിയാണ് വാങ്ങിയത്.
എല്ലാ ദിവസവും ടൗണിൽ സവാരി ഉണ്ടാകും. കുറഞ്ഞ നിരക്കിലാണ് സർവിസ് നടത്തുന്നത്. ഒരുദിവസം കുതിരക്ക് 300 രൂപയുടെ തീറ്റ വേണം.ഡോക്ടറെ കാണിച്ച് കതിരയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചാണ് സവാരിക്കിറങ്ങിയതെന്ന് വിൻസെന്‍റ് പറഞ്ഞു.
വ്യാഴാഴ്ച കിഴക്കേ കവലയിൽനിന്ന് പടിഞ്ഞാറെ കവലയിലേക്ക് യാത്ര നടത്തിയത് ടൗണിലെത്തിയവർക്കും ഏറെ കൗതുകമായി. വിൻസന്‍റിന്‍റെ മൂത്തമകൻ ഗോഡ്സണും കുതിരവണ്ടി ഓടിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

