ഇടുക്കിയിൽ മഴക്ക് ശമനം: കൂടുതൽ പെയ്തിറങ്ങിയത് പീരുമേട്ടിൽ, പുഴകളിലും അണക്കെട്ടിലും ജലനിരപ്പ് ഉയർന്നുതന്നെ
text_fieldsമഴയിൽ തകർന്ന മൂലമറ്റം മണപ്പാടി പാലം
തൊടുപുഴ: ജില്ലയിൽ മഴക്ക് ശമനമുണ്ടായെങ്കിലും അണക്കെട്ടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്ന് തന്നെ. ഒരു ദിവസം തന്നെ കനത്ത മഴ പെയ്തതിനെ തുടർന്ന് വൃഷ്ടിപ്രദേശങ്ങളിൽനിന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
മഴ കുറഞ്ഞെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് ജില്ല ഭരണകൂടം നൽകുന്ന നിർദേശം. െചറുതും വലുതുമായ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതിയുമടക്കം പുനഃസ്ഥാപിച്ചു വരുകയാണ്. വെള്ളം കയറിയ താഴ്ന്ന സ്ഥലങ്ങളിലും ഞായറാഴ്ച രാവിലെ തന്നെ വെള്ളം ഇറങ്ങിയത് ആശ്വാസമായി. പുഴയോട് ചേർന്ന പലസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ജില്ലയിൽ രാത്രി യാത്ര നിരോധനം തുടരുകയാണ്. ഞായറാഴ്ച പുലർച്ചയും രണ്ട് മണിക്കൂറോളും മഴ ശക്തമായി പെയ്തെങ്കിലും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ജില്ലയിൽ റിപോർട്ട് ചെയ്തിട്ടില്ല. വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നുണ്ട്. ശനിയാഴ്ചയുണ്ടായ മഴയിൽ പലയിടങ്ങളിലും വ്യാപക കൃഷി നാശമാണ് ഉണ്ടായത്. രണ്ടു ദിവസത്തേക്ക് കനത്ത മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥ വകുപ്പിെൻറ നിരീക്ഷണം. അേതസമയം 20, 21 തീയതികളിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ ഭീതിയെത്തുടർന്ന് വെള്ളിയാമറ്റം മേഖലയിൽനിന്ന് കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയതായി തൊടുപുഴ തഹസിൽദാർ പറഞ്ഞു. അതത് വില്ലേജ് ഓഫിസർമാരും പഞ്ചായത്ത് അധികൃതരും ദുരന്തബാധിത മേഖലകളിലെത്തി നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.
കൂടുതൽ പെയ്തിറങ്ങിയത് പീരുമേട്ടിൽ
തൊടുപുഴ: ജില്ലയിൽ ഏറ്റവും കുടുതൽ മഴ ശനിയാഴ്ച രേഖപ്പെടുത്തിയത് പീരുമേട്ടിലാണ്. 292 മി.മീ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. 24 മണിക്കൂറിനിടെ ഇത്രയും മഴ പെയ്തതാണ് മേഖലയിൽ വ്യാപക ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാക്കിയത്. ഇടുക്കി -168 മി.മി, ദേവികുളം-67.6, ദേവികുളം-67.6, ഉടുമ്പൻചോല-102.3, തൊടുപുഴ- 204 മി.മി എന്നിങ്ങനെയാണ് മഴ പെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

