താക്കോൽ തിരിച്ച് ഓണാക്കുന്നതിനിടെ ബുള്ളറ്റിന് തീ പിടിച്ചു; സീറ്റുൾപ്പെടെ കത്തി നശിച്ചു
text_fieldsതൊടുപുഴ: താക്കോൽ ഒാൺ ആക്കുന്നതിനിടെ തീപിടിച്ച് ബുള്ളറ്റ് മോേട്ടാർ ബൈക്കിെൻറ മുൻഭാഗം കത്തിനശിച്ചു. തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് പള്ളിയുടെ പിന്നിലെ റോഡിനു സമീപമായിരുന്നു സംഭവം. എ.സി മെക്കാനിക്കായ ഇളംദേശം, ഇലവുംതടത്തിൽ ഷംനാസിെൻറ 2018 മോഡൽ ബുള്ളറ്റിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.20ഒാടെയാണ് സംഭവം.
ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വഴിയിൽ വെച്ച് സുഹൃത്തിനെ കണ്ടതിനാൽ വണ്ടി നിർത്തിയിട്ട് സംസാരിച്ചശേഷം താക്കോൽ തിരിച്ച് ഒാൺ ആക്കുന്നതിനിടെയാണ് പെട്ടന്ന് മുൻഭാഗത്ത് തീ കത്തിയത്. സീറ്റിെൻറ കുറച്ചുഭാഗവും മുൻവശവുമാണ് കത്തിനശിച്ചത്. വാഹനം സ്റ്റാൻഡിലൊതുക്കി ഷംനാസ് ഇറങ്ങിയോടിയതിനാൽ അപകടമുണ്ടായില്ല.
തൊടുപുഴ ഫയർഫോഴ്സ് രണ്ടു യൂനിറ്റുകൾ സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ ചെറുവാഹനം മാത്രമാണ് പ്രവേശിച്ചത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക സൂചന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

