ഫിയോണ ഫ്രാന്‍സിസ് ഇടുക്കിയുടെ ഗ്രീന്‍ െഎക്കൺ
text_fieldsതിരിച്ചെടുക്കാം വലിച്ചെറിയാതെ കാമ്പയിനിൽ ഗ്രീൻഐക്കണായ ഫിയോണ ഫ്രാൻസിസിന് സാക്ഷ്യപത്രവും
ഉപഹാരവും കലക്ടര്‍ ഷീബ ജോർജ് സമ്മാനിക്കുന്നു
ഇടുക്കി: ജില്ലയിലെ കുട്ടികള്‍ക്കായി ശുചിത്വമിഷനും ഹരിതകേരള മിഷനും സംയുക്തമായി നടത്തിയ തിരിച്ചെടുക്കാം വലിച്ചെറിയാതെ കാമ്പയിന് സമാപിച്ചു. ഗ്രീന്‍ ഐക്കണായി ഇടവെട്ടി പഞ്ചായത്തിലെ ഫിയോണ ഫ്രാന്‍സിസിനെ തെരഞ്ഞെടുത്തു.
സാക്ഷ്യപത്രവും ഉപഹാരവും കലക്ടര്‍ ഷീബ ജോർജ് സമ്മാനിച്ചു. ഹരിതകേരളം മിഷന് ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു, ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ പി.വി. ജസീര്‍ സംബന്ധിച്ചു.
മാലിന്യ പരിപാലനത്തില്‍ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ഭാഗഭാക്കാവുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് സംഘടിപ്പിച്ചത്. ജില്ലയിലെ 12 പഞ്ചായത്തുകളില്‍നിന്ന് 600 കുട്ടികള്‍ പങ്കെടുത്തു.
വാര്‍ഡ്തല ഏകോപനത്തിനായി ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളായ 45ഓളം മെൻറര്മാരുണ്ടായിരുന്നു. പഞ്ചായത്ത്തലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളില്‍നിന്ന് 120 പേരെ ഗ്രീന്‍ അംബാസിഡര്‍മാരായി തെരഞ്ഞെടുത്ത് സാക്ഷ്യപത്രങ്ങള്‍ നല്കി. റിട്ട. ജീവനക്കാരും അധ്യാപകരുമുൾപ്പെടെ റിസോഴ്സ് പേഴ്സണ്‍മാരാണ് പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

