Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആശങ്ക ഉയർത്തി​...

ആശങ്ക ഉയർത്തി​ ബോഡിമെട്ടിലെ മാലിന്യകേന്ദ്രം

text_fields
bookmark_border
ആശങ്ക ഉയർത്തി​ ബോഡിമെട്ടിലെ മാലിന്യകേന്ദ്രം
cancel
camera_alt

 ബോ​ഡി​മെ​ട്ടി​ൽ സം​സ്ക​ര​ണം ന​ട​ക്കാ​തെ കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം

നെ​ടു​ങ്ക​ണ്ടം: ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും വി​ഷ​പ്പു​ക അ​ട​ങ്ങാ​തെ കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​രം നീ​റു​മ്പോ​ൾ നെ​ടു​ങ്ക​ണ്ട​ത്തെ മാ​ലി​ന്യ​കേ​ന്ദ്രം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ത്രീ ​ഇ​ന്‍ വ​ൺ സം​വി​ധാ​ന​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ ബോ​ഡി​മെ​ട്ടി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ന്​ സ​മീ​പ​ത്തെ ജ​ന​ങ്ങ​ളാ​ണ് ഭീ​തി​യി​ൽ ക​ഴി​യു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ഇ​വി​ടെ തീ​പി​ടി​ത്തം പ​തി​വാ​ണ്. തീ ​പി​ടി​ച്ചാ​ൽ പൂ​ർ​ണ​മാ​യി അ​ണ​യാ​ൻ മ​ഴ​ക്കാ​ലം എ​ത്ത​ണം.

2006ല്‍ ​നെ​ടു​ങ്ക​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​െ​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ഡി​മെ​ട്ടി​ല്‍ ആ​രം​ഭി​ച്ച പ്ലാ​ന്‍റി​ലൂ​ടെ ഒ​രേ​സ​മ​യം മാ​ലി​ന്യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​വും ജൈ​വ വ​ള ഉ​ല്‍പാ​ദ​ന​ത്തി​ലൂ​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് വ​രു​മാ​ന​വും ഏ​ഴു​പേ​ര്‍ക്ക് തൊ​ഴി​ലു​മാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ജൈ​വ, അ​ജൈ​വ, പ്ലാ​സ്‌​റ്റി​ക്​ മാ​ലി​ന്യ​ങ്ങ​ള്‍ കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ച് ത​രം തി​രി​ച്ച് സം​സ്‌​ക​ര​ണ​വും വ​ളം ഉ​ൽ​പാ​ദ​ന​വും വി​ല്‍പ​ന​യു​മാ​ണ് ല​ക്ഷ്യ​മി​ട്ട​ത്. വ​ര്‍ഷ​ത്തി​ല്‍ 20 ട​ണ്ണി​ല​ധി​കം ത​രം തി​രി​ച്ച പ്ലാ​സ്‌​റ്റി​ക്​ ഉ​ള്‍പ്പെ​ടെ ഇ​വി​ടെ നി​ന്ന്​ വി​ല്‍പ​ന ന​ട​ത്തി​യ​താ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സം​സ്​​ക​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. അ​തി​നാ​ൽ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ക​യാ​ണ്.

മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്​ തീ​പി​ടി​ക്കു​മോ എ​ന്ന ഭീ​തി പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ശ​ക്ത​മാ​ണ്. പേ​പ്പ​ര്‍, പ്ലാ​സ്‌​റ്റി​ക്, മു​ടി, കു​പ്പി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ തീ​പ​ട​ർ​ന്ന​പ്പോ​ള്‍ കു​പ്പി​ക​ള്‍ ഭ​യാ​ന​ക ശ​ബ്ദ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്​ ജ​ന​ങ്ങ​ളെ ഭ​യ​വി​ഹ്വ​ല​രാ​ക്കി​യി​രു​ന്നു. പ്ലാ​ന്‍റി​ന് സ​മീ​പ​ത്തെ പു​ല്‍മേ​ടു​ക​ളി​ല്‍നി​ന്നാ​ണ് തീ ​പ​ട​രു​ന്ന​തെ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ്ലാ​ന്‍റി​ന് സ​മീ​പം നി​ര​വ​ധി വീ​ടു​ക​ളും കൃ​ഷി​സ്ഥ​ല​ങ്ങ​ളും ഉ​ണ്ട്. ഇ​വി​ടേ​ക്ക്​ തീ​പ​ട​രു​മോ എ​ന്ന​തും ആ​ശ​ങ്ക​യാ​ണ്. സ​മീ​പ​ത്താ​യി പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍നി​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ടി​വെ​ള്ളം ശേ​ഖ​രി​ച്ചി​രു​ന്ന ഹോ​സു​ക​ള്‍ തീ​പി​ടി​ത്ത​ത്തി​ല്‍ ഉ​രു​കി ന​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bodimet garbage plant
News Summary - garbage plant in Bodimet raised concern
Next Story