മൂലമറ്റം സ്റ്റാൻഡ് മുതൽ പവർ ഹൗസ് കവല വരെ റോഡ് തകർന്നു; ഗതാഗതം ദുഷ്കരം
text_fieldsമൂലമറ്റം കെ.എസ്.ആർ.ടി.സി കവലയിൽ നിന്നും വൈദ്യുതി നിലയത്തിലേക്കുള്ള റോഡ് തകർന്ന നിലയിൽ
മൂലമറ്റം: മൂലമറ്റം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ പവർ ഹൗസ് കവല വരെയുള്ള ഒരു കിലോമീറ്ററോളം റോഡ് തകർന്ന് ഗതാഗതം ദുഷ്കരം. വൈദ്യുതി നിലയത്തിലേക്കും ആശ്രമം, ജലന്തർസിറ്റി, പ്രദേശത്തേക്കുമായി ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
നേരത്തെ ഈ റോഡ് കെ.എസ്.ഇ.ബിയുടെ കൈവശമായിരുന്നു. കോട്ടമല റോഡ് നിർമാണം തുടങ്ങിയതോടെയാണ് റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായത്. ഇതോടെ അറ്റകുറ്റപ്പണികൾ നിലച്ചിരിക്കുകയാണ്. ഈ റോഡിലെ കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

