വനം വകുപ്പ് നിർമാണം തടഞ്ഞു; ദുരിതപ്പെയ്ത്തിൽ കോച്ചേരിക്കടവ് നിവാസികൾ
text_fieldsകോച്ചേരിക്കടവിലെ ഇല്ലിപ്പാലം
പൂമാല: വനം വകുപ്പിെൻറ തടസ്സത്തെ തുടർന്ന് വടക്കനാറിന് കുറുകെ ഇനിയും പാലം നിർമിക്കാനായിട്ടില്ല. ഈ അധ്യയന വർഷവും കോച്ചേരിക്കടവിൽ വടക്കനാറിെൻറ ഇരുകരയിലും താമസിക്കുന്ന വിദ്യാർഥികൾ ഇല്ലിപ്പാലം കടന്നുവേണം സ്കൂളിലും കോളജിലും പോകാൻ.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് ജില്ല വികസന കമീഷണറായിരുന്ന അർജുൻ പാണ്ഡ്യൻ ഇടപെട്ട് പാലത്തിന് പട്ടികവർഗ വകുപ്പ് 52.2 ലക്ഷം രൂപ അനുവദിച്ചത്. തുടർന്ന് നിർമാണം ആരംഭിച്ച് പാലത്തിെൻറ തൂണ് കോൺക്രീറ്റ് ചെയ്യാൻ കുഴി തീർക്കുന്നതിനിടയാണ് വനം വകുപ്പ് പണി തടഞ്ഞത്. ഇതോടെ കരാറുകാരൻ പണിനിർത്തി ഉപകരണങ്ങൾ കൊണ്ടുപോയി.
പാലം പണിയുന്നിടത്ത് മരങ്ങൾ മുറിച്ചുമാറ്റേണ്ടതോ പാറ പൊട്ടിച്ചുനീക്കേണ്ടതോ ആയ യാതൊരു ആവശ്യവും ഇല്ലെന്നിരിക്കെയാണ് വനം വകുപ്പിന്റെ തടസ്സം. രണ്ടു ആദിവാസി കോളനികളെ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം.
വനനിയമം വനവാസികൾക്കാണ് ഇപ്പോൾ ഏറ്റവും വിനയായിരിക്കുന്നതെന്ന് കോളനിവാസികൾ പറയുന്നു.
കോച്ചേരിക്കടവിൽ പുഴക്ക് കുറുകെ നാട്ടുകാർ വർഷം തോറും പണിയുന്ന ഇല്ലിപ്പാലമാണ് മഴക്കാലമായാൽ പുഴ കടക്കാൻ സഹായം. ഇത് വലിയ മഴയത്ത് മലവെള്ളം കൊണ്ടുപോകും. രോഗികളെയും പ്രായമായവരെയുംകൊണ്ട് പുഴ നീന്തിക്കടക്കേണ്ടതായി വരെ വന്നിട്ടുണ്ട്. നിരന്തരം നാട്ടുകാർ നൽകിയ നിവേദനങ്ങൾക്കൊടുവിലാണ് പാലം പണിയാൻ അനുമതിയും തുകയും അനുവദിച്ചത്. വനവാസികളെ സംരക്ഷിക്കേണ്ട വനം വകുപ്പ് വനവാസികളുടെ ജീവിതം ദുരിതത്തിലാക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

