Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്ന് വാഹനാപകടങ്ങളിൽ...

മൂന്ന് വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
മൂന്ന് വാഹനാപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്ക്
cancel

മുട്ടം: മൂന്ന് വാഹനാപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. മുട്ടം സബ്‌ സ്റ്റേഷന് സമീപം രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പൊലീസുകാരന് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ അപകടം. രാവിലെ പതിനൊന്ന് മണിക്കും രാത്രി ഒൻപത് മണിക്കും ഉണ്ടായ മറ്റു രണ്ട് ബൈക്ക് അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കുകൾ സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെയെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊടുപുഴ മൂലമറ്റം റൂട്ടിൽ വാഹനാപകടങ്ങൾ നിത്യസംഭവമാണ്. റോഡിന്റെ അശാസ്ത്രീയ നിർമാണവും സൂചന ബോർഡുകളുടെ അഭാവവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewslocalnewsAccidents
News Summary - Five injured in three vehicle accidents
Next Story