Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കി​ണ​റ്റി​ൽ വീ​ണ വി​ദ്യാ​ർ​ഥി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷ​സേ​ന

text_fields
bookmark_border
കി​ണ​റ്റി​ൽ വീ​ണ വി​ദ്യാ​ർ​ഥി​ക്ക് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷ​സേ​ന
cancel

തൊടുപുഴ: കാൽവഴുതി കിണറ്റിൽ വീണ വിദ്യാർഥിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷസേന. ഇടവെട്ടി ടൗണിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലെ പഴയ കിണറ്റിൽ വീണ വിദ്യാർഥിയെയാണ് രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഫുട്ബാൾ മത്സരത്തിനിടെ തെറിച്ചുവന്ന ബാളെടുക്കുന്നതിന് വേണ്ടി ഓടിയെത്തിയ മാർതോമ സ്വദേശിയായ റിസ്വാൻ ഷിയാസ് എന്ന വിദ്യാർഥിയാണ് കാൽതെന്നി കിണറ്റിൽ വീണത്.

വള്ളിപ്പടർപ്പുകൾ മൂടിയ കിണർ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൊടുപുഴ അഗ്നിരക്ഷസേന ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുട്ടിയെ കരക്ക് കയറ്റിയത്. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല.

രക്ഷാപ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ ടി.കെ. ജയറാം, സീനിയർ ഓഫിസർ ഡി. മനോജ്‌കുമാർ, ഫയർ ഓഫിസർ ഡ്രൈവർ ഷൗക്കത്തലി, ജെയ്‌സ്, ഫയർ ഓഫിസർമാരായ നിസാം, ആഷിക്, ഹരീഷ്, ഹോം ഗാർഡ് ബെന്നി, മുസ്തഫ, സലിം എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Firefighters rescue student who fell into well
Next Story