Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോക്കുചൂണ്ടി...

തോക്കുചൂണ്ടി ഭീഷണിക്കിടെ വെടിപൊട്ടി; സൈനികൻ അറസ്​റ്റിൽ

text_fields
bookmark_border
തോക്കുചൂണ്ടി ഭീഷണിക്കിടെ വെടിപൊട്ടി; സൈനികൻ അറസ്​റ്റിൽ
cancel

കുമളി: വ്യക്തികൾ തമ്മിലെ തർക്കം പറഞ്ഞുതീർക്കാൻ ഊരുകൂട്ടം ശ്രമം തുടരുന്നതിനിടെ സ്ഥലത്തെത്തിയ സൈനികൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തോക്കിൽനിന്ന്​ വെടിപൊട്ടിയെങ്കിലും അപകടം ഉണ്ടായില്ല. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. ബങ്കളൂരുവിൽ സൈനികനായി ജോലിചെയ്യുന്ന ഗൂഡല്ലൂർ സ്വദേശി പ്രഭുവാണ്​ (37) സുഹൃത്തിനുവേണ്ടി ഊരുകൂട്ടത്തിലെത്തി ഭീഷണി മുഴക്കിയത്.

വെടി പൊട്ടിയതോടെ പരിഭ്രാന്തരായ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. ഗൂഡല്ലൂർ എസ്.ഐ ദിനകരപാണ്ട്യ​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രഭുവിനെ അറസ്​റ്റ്​ ചെയ്തു. തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പാണ് മെഡിക്കൽ ലീവിൽ പ്രഭു നാട്ടിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSoldierGun shotgunpoint
Next Story