Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൃഷിയിടത്തിൽ...

കൃഷിയിടത്തിൽ തീപിടിത്തം; ഏലം, കുരുമുളക് ചെടികൾ കത്തിനശിച്ചു

text_fields
bookmark_border
കൃഷിയിടത്തിൽ തീപിടിത്തം; ഏലം, കുരുമുളക് ചെടികൾ കത്തിനശിച്ചു
cancel
camera_alt

ഇരട്ടയാർ ശാന്തിഗ്രാമിന് സമീപം തീപിടിത്തം നടന്ന കൃഷിയിടം

കട്ടപ്പന: ഇരട്ടയാർ ശാന്തിഗ്രാമിന് സമീപം കൃഷിയിടത്തിൽ തീപിടിത്തം. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തൽ. ശാന്തി ഗ്രാം അന്തോപ്പി കവലയിൽ താമസിക്കുന്ന മാറാനിയിൽ ജോണിയുടെ കൃഷിയിടത്തിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് തീപിടിത്തമുണ്ടായത്. തീപിടിത്തം എങ്ങനെയാണുണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. 150ഓളം ഏലച്ചെടികളും കുരുമുളക് ചെടികളും കത്തിനശിച്ചു. കൃഷിയിടത്തിൽനിന്ന് പുക ഉയരുന്നതാണ് ആദ്യം കണ്ടത്. സമീപവാസികളെ കൂട്ടി വെള്ളം ഒഴിച്ചും മരച്ചില്ലകൾ ഓടിച്ച് തല്ലിയുമാണ് തീ കെടുത്തിയത്. ഒരേക്കറോളം സ്ഥലത്ത് ഏലവും കുരുമുളകുമാണ് കൃഷി ചെയ്തുവന്നിരുന്നത്. ഇതിൽ 25 സെൻറ് സ്ഥലത്തിന് മുകളിൽ ഭാഗത്ത് തീപടർന്നു.

കൃഷിയിടത്തിന് സമീപത്തുള്ള മറ്റൊരു വ്യക്തിയുടെ കൃഷിയിടത്തിലേക്കും തീപടർന്നെങ്കിലും പെട്ടെന്നുതന്നെ നിയന്ത്രണവിധേയമാക്കി. കൃഷി ചെയ്ത് ഉപജീവനം കഴിക്കുന്ന ആളാണ് ജോണി. വലിയ തുക മുടക്കി പരിപാലിച്ച് പോന്നിരുന്ന ഏലച്ചെടികളാണ് തീപിടിത്തത്തിൽ നശിച്ചത്. കൃഷിയിടത്തിന് മുകളിലൂടെ ഇലക്ട്രിക് ലൈനുകളോ സമീപത്തുകൂടി പൊതുവഴികളോ ഇല്ലാത്തതിനാൽ എങ്ങനെയാണ് തീപിടിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരട്ടയാർ കൃഷി ഓഫിസർ, ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അപ്പുക്കുട്ടൻ എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki newsfire accidentlocalnews
News Summary - Fire Breaks Out on Farmland; Cardamom and Pepper Plants Destroyed
Next Story