Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒടുവിൽ ആനന്ദക്കണ്ണീർ;...

ഒടുവിൽ ആനന്ദക്കണ്ണീർ; 'മരിച്ച' കുഞ്ഞ് തിരിച്ചുവന്നു

text_fields
bookmark_border
baby
cancel
camera_alt

തേ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി

കു​മ​ളി: നൊ​ന്തു​പെ​റ്റ കു​ഞ്ഞ് മ​രി​ച്ചെ​ന്ന​റി​ഞ്ഞ് മ​നം​പൊ​ട്ടി നി​ല​വി​ളി​ച്ച മാ​താ​വി​െൻറ ക​ണ്ണീ​ർ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ആ​ന​ന്ദ​ത്തി​േ​ൻ​റ​താ​യി. തേ​നി ജി​ല്ല​യി​ലെ പെ​രി​യ​കു​ളം താ​മ​ര​ക്കു​ള​ത്താ​ണ് സം​ഭ​വം.

കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ രാ​ജ​യു​ടെ ഭാ​ര്യ വാ​ന​ര​ശി (30) തേ​നി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. പി​റ​ന്നു​വീ​ണ കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തോ​ടെ മാ​താ​വ് ക​ണ്ണീ​രി​ലാ​യി. കു​ഞ്ഞി​നെ സം​സ്ക​രി​ക്കു​ന്ന​തി​ന്​ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശ്മ​ശാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഇ​വി​ടെ കു​ഴി​യെ​ടു​ത്ത് അ​ട​ക്കം ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞി​െൻറ കൈ​കാ​ലു​ക​ൾ ച​ലി​ച്ച​ത്. ഇ​തോ​ടെ അ​ത്ഭു​ത​വും സ​ന്തോ​ഷ​വും നി​റ​ഞ്ഞ ബ​ന്ധു​ക്ക​ൾ കു​ഞ്ഞി​നെ​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പാ​ഞ്ഞു.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​മു​മ്പ് മ​ര​ണ​പ്പെ​ട്ടെ​ന്ന് ക​രു​തി​യ കു​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ അ​മ്മ​യു​ടെ സ​ങ്ക​ടം സ​ന്തോ​ഷ​ത്തി​ന് വ​ഴി​മാ​റി. ആ​ശു​പ​ത്രി​യി​ൽ പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തി​ൽ കു​ഞ്ഞും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'dead' baby is back
News Summary - Finally tears of joy; The 'dead' baby is back
Next Story