കാട്ടുപന്നിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്
text_fieldsകുമളി: വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. എസ്റ്റേറ്റ് തൊഴിലാളിയായ അജീറം നെസക്കാണ് (50) പരിക്കേറ്റത്. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.അരണക്കൽ എസ്റ്റേറ്റ് ഡീപ്റ്റിൻ ഡിവിഷനിലാണ് തൊഴിലാളി സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചത്.
ശനിയാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അജീറം നെസയെ കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ എസ്റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയും അജീറം നെസയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമെല്ലന്ന്ആശുപത്രി അധികൃതർ പറഞ്ഞു.

