Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎ​ൻ​ജി​നീ​യ​റി​ങ്...

എ​ൻ​ജി​നീ​യ​റി​ങ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​: ഇടുക്കിയിലെ ഉയർന്ന റാങ്ക് ആദിത്യ ആനന്ദിന്

text_fields
bookmark_border
എ​ൻ​ജി​നീ​യ​റി​ങ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​: ഇടുക്കിയിലെ ഉയർന്ന റാങ്ക് ആദിത്യ ആനന്ദിന്
cancel

തൊ​ടു​പു​ഴ: സം​സ്ഥാ​ന എ​ൻ​ജി​നീ​യ​റി​ങ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഇ​ടു​ക്കി​യി​ലെ ഉ​യ​ർ​ന്ന റാ​ങ്ക് ആ​ദി​ത്യ ആ​ന​ന്ദി​ന്. സം​സ്ഥാ​ന​ത​ല​ത്തി​ൽ 18ാം റാ​ങ്കാ​ണ് നേ​ടി​യി​രി​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​മാ​യി എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്.

മാ​ന്നാ​നം കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​യി​രു​ന്നു പ്ല​സ് ടു ​പ​ഠ​നം. ഇ​തി​നൊ​പ്പ​മാ​ണ് പാ​ലാ ബ്രി​ല്യ​ന്റി​ന്റെ കീ​ഴി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ പ​രി​ശീ​ല​നം നേ​ടി​യ​ത്.

ജെ.​ഇ.​ഇ (അ​ഡ്വാ​ൻ​സ്ഡ്) പ​രീ​ക്ഷ​യി​ൽ 2080ാം റാ​ങ്ക് നേ​ടി​യി​രു​ന്നു. ഐ.​ഐ.​ടി​യി​ൽ പ​ഠി​ക്കാ​നാ​ണ് ആ​ഗ്ര​ഹം. കു​ട​യ​ത്തൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ തൊ​ടു​പു​ഴ കൈ​ത​ക്കാ​ട്ടു​മ​ഠം വീ​ട്ടി​ൽ എ​ൻ. ആ​ന​ന്ദി​ന്റെ​യും മ​ഞ്ജു​വി​ന്റെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ ആ​കാ​ശ് ആ​ന​ന്ദ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Engineering Entrance ExamIdukkiAditya Anand
News Summary - Engineering Entrance Exam: Aditya Anand Top Rank in Idukki
Next Story