Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകൈയേറ്റം ഒഴിപ്പിച്ച്...

കൈയേറ്റം ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിച്ചു

text_fields
bookmark_border
കൈയേറ്റം ഒഴിപ്പിച്ച് വനഭൂമി തിരിച്ചുപിടിച്ചു
cancel
camera_alt

സ​ർ​വേ ന​ട​ത്തി വ​ന​ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്നു

അടിമാലി: വനഭൂമി കൈയേറിയത് കണ്ടെത്തി തിരിച്ചുപിടിച്ചു. അടിമാലി റേഞ്ചിൽ ചൂരക്കട്ടൻ ഉന്നതിയിൽ എൽദോസ് കൈയേറിയ 60 സെന്റ് ഭൂമിയാണ് വനം വകുപ്പ് തിരിച്ചുപിടിച്ചത്. മന്നാംകണ്ടം വില്ലേജിൽ ഡിജിറ്റൽ സർവേ നടക്കുമ്പോൾ ജണ്ടക്ക് പുറത്ത് വനഭൂമി എൽദോസിന്റെ കൈവശമാണെന്ന് കണ്ടെത്തി.

ഇതിനോട് ചേർന്നുള്ള പട്ടയ ഭൂമിയോട് ചേർന്നാണ് ഈ ഭൂമി കിടന്നത്. സർവേ നടപടികൾ പൂർത്തിയാക്കി നിയപ്രകാരമുള്ള നടപടികൾ തീർത്താണ് ഭൂമി വനത്തോട് ചേർത്തത്. ഡിവിഷനൽ സർവേയർ ഇൻചാർജും പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറുമായ മനോജ്‌ ടി. മാത്യുവിന്റെ നേതൃത്ത്വത്തിലാണ് ഭൂമി വനത്തോട് ചേർത്തത്. പനംകുട്ടി ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ രാജീ രഘുനാഥൻ, കെ.ബി. മനോജ്‌, എസ്.എഫ്.ഒ അലികുഞ്ഞ്, ഇ.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentforest landevictionreclaimed
News Summary - Forest land reclaimed after encroachment cleared
Next Story