Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആനത്താര; കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം

text_fields
bookmark_border
ആനത്താര; കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം
cancel

തൊടുപുഴ: ആനത്താരകൾ തടഞ്ഞുള്ള അനധികൃത നിർമിതികൾ ഒഴിപ്പിക്കുമെന്ന ഇടുക്കി ജില്ല കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും ഇടുക്കി രൂപതയും പ്രതിഷേധവുമായി എത്തിയപ്പോൾ റിപ്പോർട്ടിനെ അനുകൂലിക്കുന്ന നിലപാടുമായി പരിസ്ഥിതി സംഘടനകളും രംഗത്തെത്തി. ഒരു പഠനവും നടത്താതെ ഇറക്കിയ ഉത്തരവ് കലക്ടർ പിൻവലിക്കണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നത്. ഉൾക്കാട്ടിൽ കൈയേറ്റമുണ്ടെങ്കിൽ ഒഴിപ്പിക്കുന്നതിന് എതിരല്ല. എന്നാൽ, ജനവാസ മേഖലയിൽ റവന്യൂ ഉദ്യോഗസ്ഥർ പൊളിക്കാനെത്തിയാൽ അത് തടയുമെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് പ്രതികരിച്ചു.

ഉത്തരവിനെതിരെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും രംഗത്തെത്തി. ഉത്തരവ് പൂർണമായും പിൻവലിക്കണമെന്ന് യു.ഡി.എഫ് കൺവീനറും കേരള കോൺഗ്രസ് ജില്ല പ്രസിഡന്റുമായ എം.ജെ. ജേക്കബ് ചൂണ്ടിക്കാട്ടി. കർഷക വിരുദ്ധ നടപടി ഉണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കില്ല. ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ന്യായീകരിക്കാൻ തങ്ങൾ തയാറല്ല. ന്യായീകരണ തൊഴിലാളികളായി രാഷ്ട്രീയക്കാർക്ക് മാറാനാകില്ല. ചിന്നക്കനാലിൽ മാത്രമാകുന്ന നടപടിയെന്ന് ഉത്തരവിൽ പറയുന്നില്ല.

ഇത്തരം നടപടികൾക്കെതിരെ കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രതിഷേധിച്ചയാളാണ് വി.ഡി. സതീശൻ. അനധികൃത നിർമാണങ്ങളുണ്ടെങ്കിൽ വിശദമായ പഠനം നടത്തിയ ശേഷം പൊളിച്ചുനീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണത്തിന് കാരണം കർഷകൻ താമസിക്കുന്ന വീടും കെട്ടിടങ്ങളുമാണെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കണ്ടെത്തൽ വിചിത്രവും കർഷകന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗവുമാണെന്നാണ് കേരള കോൺഗ്രസ് എം പ്രതികരിച്ചത്. ജില്ലയിലെ അഞ്ച് യു.ഡി.എഫ് എം.എൽ.എമാർ അറിയാതെ ഇത്തരം ഉത്തരവിറങ്ങില്ല. കുടിയിറക്കിന്റെ മറ്റൊരു രൂപമാണ് ഈ ഉത്തരവെന്നും യോഗം വിലയിരുത്തി.

ജനവാസ മേഖലയിലൂടെ വന്യമൃഗങ്ങൾക്ക് യഥേഷ്ടം സഞ്ചരിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടി അവിടെ ജീവിക്കുന്ന ജനങ്ങൾ ഒഴിഞ്ഞുകൊടുക്കുകയോ അല്ലെങ്കിൽ ഒഴിവായി കൊടുക്കുകയോ ചെയ്യണമെന്നാണ് ഈ ഉത്തരവിലൂടെ മനസ്സിലാക്കേണ്ടതെന്ന് അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് കുറ്റപ്പെടുത്തി. ഫോറസ്റ്റ് വകുപ്പിന്റെ ഉപദേശം മാത്രം വാങ്ങി ഉത്തരവ് പുറപ്പെടുവിക്കേണ്ടയാളല്ല കലക്ടർ. വിഷയത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാൻ അദ്ദേഹത്തിന് ബാധ്യതയുണ്ട്. ഉത്തരവ് വിചിത്രവും അശാസ്ത്രീയവുമാണെന്നാണ് ഇടുക്കി രൂപത കുറ്റപ്പെടുത്തിയത്. വന്യജീവികൾ ജനവാസ മേഖലയിൽ കയറാതിരിക്കാനുള്ള ചെറുത്തുനിൽപ്പാണ് വേലികളും മതിലുകളുമെന്നും ഇവർ പറഞ്ഞു.

ക​ല​ക്​​ട​ർ​ക്കെ​തി​രായ കൊ​ല​വി​ളി അ​വ​സാ​നി​പ്പി​ക്ക​ണം: പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ

തൊ​ടു​പു​ഴ: നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​യേ​റി കൈ​യ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന സ​ർ​ക്കാ​ർ റ​വ​ന്യൂ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ക​മ്പി​വേ​ലി​ക​ളും മ​തി​ലു​ക​ളും ആ​ന​ത്താ​ര​ക​ളി​ലെ മ​റ്റു പ്ര​തി​ബ​ന്ധ​ങ്ങ​ളും പൊ​ളി​ച്ചു​ക​ള​യ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ​യും അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ന​ധി​കൃ​ത നി​ർ​മി​തി​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന കേ​ര​ള ഹൈ​കോ​ട​തി​യു​ടെ​യും ക​ർ​ശ​ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഇ​ടു​ക്കി ജി​ല്ല ക​ല​ക്ട​ർ​ക്കെ​തി​രെ ന​ട​ന്നു​വ​രു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ളും ഭീ​ഷ​ണി​യും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ല​ക്ട​ർ​ക്കെ​തി​രെ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ​ക്ക്​ മ​തി​യാ​യ സം​ര​ക്ഷ​ണ​വും പി​ന്തു​ണ​യും ന​ൽ​ക​ണ​മെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി, എ​സ്.​പി.​സി.​എ ഇ​ടു​ക്കി, അ​ന​ക് ട്ര​സ്റ്റ്, കോ ​എ​ക്സി​സ്റ്റ​ൻ​സ് ക​ല​ക്റ്റി​വ് കേ​ര​ള, പ്ര​ള​യാ​ന​ന്ത​ര നി​ല​മ്പൂ​ർ പി.​എ​ഫ്.​എ, ഫ​യ​ർ ഫ്രീ ​ഫോ​റ​സ്റ്റ്, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി, സേ​വ് നെ​ല്ലി​യാ​മ്പ​തി കാ​മ്പ​യി​ൻ, സ​ഹ്യാ​ദ്രി കൂ​ട്ടാ​യ്മ എ​ന്നി​ങ്ങ​നെ പ​ത്തോ​ളം പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹൈ​റേ​ഞ്ചി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ത​ർ​ക്ക​മി​ല്ല. ചി​ന്ന​ക്കാ​ന​ൽ, ആ​ന​യി​റ​ങ്ക​ൽ, ദേ​വി​കു​ളം മേ​ഖ​ല​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​മാ​ടി​യ അ​ശാ​സ്ത്രീ​യ ഭൂ​വി​നി​യോ​ഗ​ത്തി​ന്‍റെ ദു​ര​ന്ത​ഫ​ല​മാ​ണ് അ​വി​ടെ ഇ​ന്ന് അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​മെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elephants: Widespread Protest Against Collector’s Order
Next Story