Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോ മറിഞ്ഞ് എട്ട് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
accident
cancel

കുമളി: ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ ധർമവേലിൽനിന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനമാണ് മറിഞ്ഞത്. മൂന്ന് കുട്ടികളെ വിദഗ്ധ ചികിത്സക്ക് പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.വ്യാഴാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ധർമാവലി എസ്റ്റേറ്റിൽനിന്ന് ടൗണിലെ സ്കൂളുകളിലേക്ക് പോവുകയായിരുന്നു വിദ്യാർഥികൾ.

ഓട്ടോയിൽ വണ്ടിപ്പെരിയാർ യു.പി സ്കൂൾ, സെന്‍റ് ജോസഫ് ഹൈസ്കൂൾ, എൽ.പി സ്കൂൾ എന്നീ മൂന്ന് സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. ധർമാവേലി എസ്റ്റേറ്റിൽ താമസിക്കുന്ന കുടുംബങ്ങളിലെ അനുഷ്ക (13), യെർഷിനി ( 9 ), ഏനോസ് (6 ) അയോണ ( 7 ),ദർഷിനി (10) എർഷൻ (11), അശ്മിക (11), അനുഷ്യ (10) എന്നിവർക്കാണ് പരിക്കേറ്റത്.

ഇടുങ്ങിയ വഴിയിലൂടെ വരുന്നതിനിടെ റോഡിൽ കിടന്ന കല്ലിൽ കയറാതിരിക്കാൻ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും നിസ്സാര പരിക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Eight students injured in auto overturn
Next Story