എട്ട് ജീവനുകൾ രക്ഷിച്ച് വികാരിയും കൈക്കാരനും
text_fieldsഫാ. സെബാസ്റ്റ്യൻ പേണ്ടാനത്ത്, ബേബി തട്ടാംപറമ്പിൽ
മൂലമറ്റം: മലവെള്ളപ്പാച്ചിലിൽ എട്ട് ജീവനുകൾക്ക് രക്ഷകരായത് മൂലമറ്റം സെൻറ് ജോർജ് ഫൊറോന പള്ളിയിലെ അസി. വികാരി ഫാ. സെബാസ്റ്റ്യൻ പേണ്ടാനത്തും കൈക്കാരൻ ബേബി തട്ടാൻപറമ്പിലും.
ശനിയാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലിൽ പള്ളിയുടെ സമീപത്തെ സോളമെൻറകുടുംബത്തിലെ അഞ്ചുപേരും അറയ്ക്കൽ ഷാജിയുടെ കുടുംബത്തിലെ മൂന്നുപേരും വീട്ടിൽ കുടുങ്ങി. ഉടൻ ബേബിയുടെ വീട്ടിൽനിന്ന് വടമെത്തിച്ച് ഇരുവരും ചേർന്ന് എട്ടുപേരെയും കരയിലെത്തിച്ചു. അറയ്ക്കൽ ഷാജിയുടെ ഭാര്യ ബീന, കിടപ്പുരോഗിയായ പാറയ്ക്കൽ അന്നമ്മ എന്നിവരടക്കം എല്ലാവരെയും വടത്തിെൻറ സഹായത്തിലാണ് കരയിലെത്തിച്ചത്. കാര്യമായ ജനവാസമില്ലാത്ത ഈ പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

