എക്സൈസുകാർ കാഴ്ചക്കാരായി; കുമളിയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു
text_fieldsകുമളി: അന്തർസംസ്ഥാനങ്ങളിൽനിന്ന് ലഹരി പദാർഥങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ കുമളിയിൽ ശക്തമാകുന്നു. യുവാക്കളുടെ നേതൃത്വത്തിലെ സംഘമാണ് ലഹരി കടത്തിനു പിന്നിൽ.
കഞ്ചാവും ഹഷീഷും മുതൽ ഏറ്റവും ആധുനികമായ ലഹരി ഉൽപന്നങ്ങൾവരെ ഇവരുടെ കൈകളിൽ സുലഭമാണെന്നാണ് വിവരം. കോവിഡ് ജാഗ്രതയുടെ ഭാഗമായി തമിഴ്നാട്ടിൽനിന്നെത്തിയവരിൽ എക്സൈസ് കാര്യമായ പരിശോധന നടത്താതിരുന്നത് വൻതോതിൽ ലഹരി കടത്തിനു വഴിയൊരുക്കിയെന്നാണ് പുറത്തുവന്നിട്ടുള്ള സൂചനകൾ.
തേക്കടി ആനവാച്ചാൽ, ഒട്ടകത്തലമേട്ടിലെ ആളൊഴിഞ്ഞ പുരയിടം, പാണ്ടിക്കുഴി, വട്ടക്കണ്ടം തുടങ്ങി വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നത്.
തമിഴ്നാടിനു പുറമെ, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നാണ് വൻതോതിൽ കഞ്ചാവ് ഉൾെപ്പടെ കുമളിയിലെത്തുന്നത്. നാട്ടുകാരിൽ ചിലർ തടസ്സം പറയാൻ എത്തിയപ്പോൾ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും എക്സൈസ് അധികൃതർ സംഭവങ്ങൾ മറച്ചുവെക്കുവാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

