Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​റ​യൂ​രി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ; ക​രി​മ്പ് കൃ​ഷി ന​ശി​പ്പി​ച്ചു

text_fields
bookmark_border
മ​റ​യൂ​രി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ; ക​രി​മ്പ് കൃ​ഷി ന​ശി​പ്പി​ച്ചു
cancel
camera_alt

മ​റ​യൂ​ർ പ​ത്ത​ടി​പ്പാ​ല​ത്ത് കാ​ട്ടാ​ന ന​ശി​പ്പി​ച്ച ക​രി​മ്പ് തോ​ട്ടം

മ​റ​യൂ​ർ: ടൗ​ണി​ന് സ​മീ​പം ബാ​ബു​ന​ഗ​ർ, പ​ത്ത​ടി​പാ​ലം, ഇ​ന്ദ്രാ​ന​ഗ​ർ മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും ഒ​റ്റ​യാ​നി​റ​ങ്ങി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തു​ന്ന കാ​ട്ടാ​ന പ​ത്ത​ടി​പാ​ല​ത്ത് പ​ര​മ​ശി​വ​ന്റെ ക​രി​മ്പി​ൻ​തോ​ട്ട​ത്തി​ൽ ക​യ​റി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു.

ആ​ദ്യ​ദി​വ​സം ക​രി​മ്പു​ക​ൾ ച​വി​ട്ടി​ന​ശി​പ്പി​ച്ച കാ​ട്ടാ​ന തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ തി​രി​ച്ചെ​ത്തി ക​രി​മ്പു​ക​ൾ തി​ന്ന് ന​ശി​പ്പി​ച്ച​ശേ​ഷം മ​ട​ങ്ങി. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് പ്ര​ദേ​ശ​ത്ത് വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​ത്. വീ​ടു​ക​ൾ​ക്ക് സ​മീ​പം കാ​ട്ടാ​ന​യെ​ത്തു​ന്ന​തി​നാ​ൽ രാ​ത്രി​യി​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ട്ടാ​ന​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drought Devastates Sugarcane Crop Again
Next Story