Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിക്കേണ്ട; ആരും എടുക്കാനില്ല

text_fields
bookmark_border
kseb
cancel

മൂ​ല​മ​റ്റം: അ​ടി​ക്ക​ടി ക​റ​ന്‍റ്​ പോ​കു​ന്ന​തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ച് ആ​രും കെ.​എ​സ്.​ഇ.​ബി മൂ​ല​മ​റ്റം സെ​ക്ഷ​ൻ ഓ​ഫി​സി​ലേ​ക്ക് വി​ളി​ക്കേ​ണ്ട. വി​ളി​ച്ചാ​ലും ഫോ​ൺ ല​ഭി​ക്കി​ല്ല.

ഫോ​ൺ എ​ടു​ക്കാ​നു​ള്ള മ​ടി കാ​ര​ണം ജീ​വ​ന​ക്കാ​ർ റി​സീ​വ​ർ മാ​റ്റി വെ​ക്കു​ക​യാ​ണെ​ന്നാ​ണ്​ പ്ര​ധാ​ന ആ​ക്ഷേ​പം. പ​ല ത​വ​ണ വി​ളി​ച്ചി​ട്ടും കോ​ൾ ക​ണ​ക്ട് ആ​കാ​തെ വ​ന്ന​തോ​ടെ ഓ​ഫി​സി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ്​ റി​സീ​വ​ർ​ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്നു​വെ​ന്ന്​ ക​ണ്ട​താ​യി ഒ​രാ​ൾ പ​രാ​തി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു​മൂ​ലം ക​ഷ്ട​ത്തി​ലാ​കു​ന്ന​ത് വ്യാ​പാ​രി​ക​ളാ​ണ്. അ​തി​ൽ ഏ​റ്റ​വും ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് കൂ​ൾ​ബാ​റു​ക​ൾ​ക്കാ​ണ്. ഒ​രു പ​രി​ധി​ക്ക് അ​പ്പു​റം വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ പാ​ൽ, ഐ​സ്ക്രീം പോ​ലു​ള്ള​വ കേ​ടാ​കും. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന​ത് ജ​ന​റേ​റ്റ​ർ പോ​ലു​ള്ള​വ ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​തെ​ല്ലാം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ എ​ത്ര​നേ​രം വൈ​ദ്യു​തി മു​ട​ങ്ങു​മെ​ന്ന് അ​റി​യ​ണം. അ​റി​യാ​നാ​യി വി​ളി​ച്ചാ​ൽ കോ​ൾ കി​ട്ടാ​ത്ത അ​വ​സ്ഥ​യും. വി​ഷ​യ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBmoolamattam
News Summary - Do not call KSEB office; There is no one to take
Next Story