Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജി​ല്ല മെ​ഡി​ക്ക​ൽ...

ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ് വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ

text_fields
bookmark_border
ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ്  വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ൾ   പ്ര​ച​രി​പ്പി​ക്കു​ന്നെ​ന്ന് ജീ​വ​ന​ക്കാ​ർ
cancel

തൊ​ടു​പു​ഴ: ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​നെ​ക്കു​റി​ച്ച് വ്യ​ജ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ർ രം​ഗ​ത്ത്. കെ.​ജി.​എം.​ഒ.​എ​ക്കെ​തി​രെ​യാ​ണ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ പി.​എ​സ്.​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

താ​ൽ​ക്കാ​ലി​ക നി​യ​മ​നം വ​ഴി 18 ഡോ​ക്ട​ർ​മാ​ർ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ലീ​വെ​ടു​ത്ത് ഡോ​ക്ട​ർ​മാ​ർ പോ​കു​മ്പോ​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​രെ പോ​സ്റ്റ് ചെ​യ്തി​ട്ടും മ​റ​യൂ​ർ പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​വാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ല. ഫ​യ​ലു​ക​ളി​ൽ കാ​ല​താ​മ​സം കൂ​ടാ​തെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

പ​ക​ർ​ച്ച​പ്പ​നി പ​ട​ർ​ന്നു​പി​ടി​ക്കു​മ്പോ​ൾ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ 75ഉം ​ബ്ലോ​ക്ക് ലെ​വ​ലി​ൽ 14ഉം ​സ്ഥാ​പ​ന​ത​ല​ത്തി​ൽ 169ഓ​ളം അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളും ന​ട​ത്തി.

കൂ​ടാ​തെ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഷി​ഗ​ല്ലെ ഫ​ല​പ്ര​ദ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു. പ​ൾ​സ്​ പോ​ളി​യോ ഇ​മ്യു​ണൈ​സേ​ഷ​നി​ൽ സം​സ്ഥാ​ന​ത്തു​ത​ന്നെ മു​ന്നി​ലെ​ത്താ​ൻ ജി​ല്ല​ക്ക് ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ കു​റ​വു​ള്ള​തി​നാ​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ സ​മ​യ​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​യ​തി​നാ​ലും അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി​ട്ടാ​ണ് ചേ​രു​ന്ന​ത്.

ഇ​ത് ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​നം ത​ട​സ്സ​പ്പെ​ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. ഭ​ര​ണ​ത്തി​ൽ ക​യ​റി​യ സ​ർ​ക്കാ​റി​നെ​യും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​നെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ന​ൽ​കി​യ വാ​ർ​ത്ത​യെ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegationskerala healthStaff protest
News Summary - District Medical Office: Employees Allege Spread of False Accusations
Next Story