ഇരട്ട വോട്ടിന് തടയിട്ട് ജില്ല ഭരണകൂടം; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം
text_fieldsഅടിമാലി: അതിര്‍ത്തി മേഖലയില്‍ ഇരട്ട വോട്ടിന് തടയിട്ട് ജില്ല ഭരണകൂടം. ആദ്യഘട്ടമെന്ന നിലയില്‍ ഇരട്ട വോട്ടുള്ള പതിനായിരത്തോളം പേരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തു. കൂടുതല്‍ ഇരട്ടവോട്ടര്‍മാരെ ഒഴിവാക്കിയത് ദേവികുളം മണ്ഡലത്തിലാണ്. 6000 ഇരട്ടവോട്ടുകളാണ് ഇവിടെ നീക്കം ചെയ്തത്.
ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ ഇരട്ട വോട്ട് തെരഞ്ഞെടുപ്പുകളില്‍ എന്നും വിവാദമായിരുന്നു. ഇത്തവണ ഇരട്ട വോട്ടിന് പൂര്‍ണമായും തടയിടാനാണ് അധികൃതരുടെ നീക്കം. കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകളിൽ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വ്യക്തമായ കാരണങ്ങള്‍ ഇല്ലാത്തവരെ അതിര്‍ത്തി കടക്കാൻ അനുവദിക്കില്ല. അതിര്‍ത്തി മേഖലകളിലെ കാട്ടുപാതകളും പൊലീസ് നിരീക്ഷണത്തിലാണ്. ഒരേ ദിവസം തന്നെയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. അതുകൊണ്ട് അന്നേ ദിവസം ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പൊലീസ്, റവന്യൂ, വനം വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

