തർക്കം; ദേവികുളത്ത് വനിത സ്ഥാനാർഥിയും പരിഗണനയിൽ
text_fieldsഇടുക്കി: കോൺഗ്രസിൽ തർക്കം മുറുകിയാൽ ദേവികുളത്ത് വനിതയെ മത്സരിപ്പിക്കാൻ ആലോചന. 1957ലും 1960ലും വനിത എം.എൽ.എ ഉണ്ടായിരുന്നത് ചൂണ്ടിക്കാട്ടിയാണ് നീക്കം. കഴിഞ്ഞ ആറുതവണ മത്സരിക്കുകയും മൂന്നുതവണ വിജയിക്കുകയും ചെയ്ത എ.കെ. മണിക്ക് ഇത്തവണ സീറ്റില്ലെന്ന് വന്നതോടെയാണ് പകരക്കാരനെ തേടുന്നത്.
കോൺഗ്രസ് മൂന്നാർ ബ്ലോക്ക് പ്രസിഡൻറ് ഡി. കുമാർ, തോട്ടം തൊഴിലാളി നേതാവ് എം. മുത്തുരാജ്, ദലിത് കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ. ബാലസുബ്രഹ്മണ്യൻ തുടങ്ങിയവരാണ് സാധ്യത പട്ടികയിൽ. ഇവരിൽ കുമാർ ഐ വിഭാഗത്തിെൻറയും മറ്റുള്ളവർ എ ഗ്രൂപ്പിെൻറയും പ്രതിനിധികളാണ്. എ ഗ്രൂപ്പിെൻറ സീറ്റ് എന്ന വാദമാണ് അവർ ഉയർത്തുന്നത്. ഇതാണ് തർക്കത്തിനു പ്രധാന കാരണം. ഇതോടെയാണ് ഒത്തുതീർപ്പ് സ്ഥാനാർഥിയായി തോട്ടം മേഖലയിൽനിന്നുള്ള വനിതയെ പരിഗണിക്കാൻ ആലോചന. സി.പി.എം സ്ഥാനാർഥി പുതുമുഖമാണെന്നതും മറ്റൊരു കാരണമായി പറയുന്നു.
1957ലെ ആദ്യതെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗത്തിൽ റോസമ്മ പുന്നൂസാണ് വിജയിച്ചത്. ആദ്യ പ്രോ ടെം സ്പീക്കറും അവരായിരുന്നു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും റോസമ്മ പുന്നൂസ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

