Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനത്തിന് സൈഡ്...

വാഹനത്തിന് സൈഡ് നൽകുന്നതിൽ തർക്കം; വീടുകയറി മർദനം

text_fields
bookmark_border
വാഹനത്തിന് സൈഡ് നൽകുന്നതിൽ തർക്കം; വീടുകയറി മർദനം
cancel
camera_alt

വീ​ടു​ക​യ​റി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ

സി.​സി ടി.​വി ദൃ​ശ്യം

അ​ടി​മാ​ലി: ടൗ​ണി​ൽ വാ​ഹ​ന​ത്തി​ന്​ സൈ​ഡ്​ ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വീ​ടു​ക​യ​റി കു​ടും​ബ​ത്തെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കു​ഞ്ചി​ത്ത​ണ്ണി സ്വ​ദേ​ശി മ​ഠ​ത്തി​ശ്ശേ​രി​യി​ൽ ജെ​ൽ​റ്റി, ഭാ​ര്യ അ​ഞ്ജു എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​ഡ്രൈ​വ​റാ​യ ജെ​ൽ​റ്റി​യും ഭാ​ര്യ അ​ഞ്ജു​വും സ്കൂ​ട്ട​റി​ൽ ഇ​വ​രു​ടെ കു​ടും​ബ​വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ ഇ​രു​പ​തേ​ക്ക​ർ സ്വ​ദേ​ശി വി​ഷ്ണു​വു​മാ​യാ​ണ്​ ത​ർ​ക്കം ഉ​ണ്ടാ​യ​ത്.

തു​ട​ർ​ന്ന്​ വി​ഷ്ണു​വും കൂ​ട്ടു​കാ​ര​നും ജെ​ൽ​റ്റി​യെ​യും കു​ടും​ബ​ത്തെ​യും ഇ​ല്ലാ​താ​ക്കു​മെ​ന്ന് വെ​ല്ലു​വി​ളി​ച്ച് പോ​യ​ത്രെ. വൈ​കീ​ട്ട്​ മൂ​ന്നു​മ​ണി​യോ​ടെ ജെ​ൽ​റ്റി​യു​ടെ വീ​ട്ടി​ൽ പി​താ​വും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഒ​പ്പം എ​ത്തി​യ വി​ഷ്ണു ജെ​ൽ​റ്റി​യെ​യും ഭാ​ര്യ അ​ഞ്ജു​വി​നെ​യും ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​രാ​തി. പ​രി​ക്കേ​റ്റ ജെ​ൽ​റ്റി അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. അ​ഞ്ജു രാ​ജാ​ക്കാ​ട് പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലും വ​നി​ത ക​മീ​ഷ​നി​ലും പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime news
News Summary - Dispute over giving side to vehicle; attack on home
Next Story