കാടിറങ്ങിയെത്തിയ കേഴമാൻ വീടിന്റെ ഗേറ്റിൽ കുടുങ്ങി വനപാലകരെത്തി രക്ഷിച്ചു
text_fieldsവള്ളക്കടവ് ടിന്റുപടിയിൽ വീടിന്റെ ഗേറ്റിൽ കുടുങ്ങിയ കേഴമാൻ
കുമളി: കാടിറങ്ങിയെത്തിയ കേഴമാൻ വീടിന്റെ ഗേറ്റിൽ കുടുങ്ങി. വണ്ടിപ്പെരിയാർ വള്ളക്കടവ് ടിൻറുപടി ഭാഗത്തണ് സംഭവം. ഒന്നര മണിക്കൂറോളം ഇരുമ്പ് ഗേറ്റിൽ കുടുങ്ങിക്കിടന്ന കേഴമാനെ വനപാലകരെത്തി രക്ഷപ്പെടുത്തി. വണ്ടിപ്പെരിയാർ വള്ളക്കടവ്, തങ്കച്ചന്റെ വീടിന് സമീപത്തെ ഗേറ്റിലാണ് കേഴമാൻ കുടുങ്ങിയത്.
ഗേറ്റിൽ കേഴമാൻ കുടുങ്ങിയ വിവരം നാട്ടുകാർ വള്ളക്കടവ് ചെക്കു പോസ്റ്റിൽ അറിയിക്കുകയായിരുന്നു. വനപാലകരെത്തി കേഴമാനെ രക്ഷിച്ച് കാട്ടിലേക്ക് വിട്ടു. പീരുമേട്ടിൽനിന്നുള്ള ആർ.ആർ.ടി ടീം വരുന്നത് വരെ ഒന്നര മണിക്കൂറോളമാണ് കേഴമാൻ കുടുങ്ങിക്കിടന്നത്. വയറ്റിൽ ചെറിയ തോതിൽ മുറിവേറ്റ നിലയിലായിരുന്നെങ്കിലും മാൻ നദി കുറുകെ കടന്ന് കാട് കയറിപ്പോയതായി വനപാലകർ പറഞ്ഞു.
പെരിയാർ കടുവ സങ്കേതത്തിൽനിന്നും നാട്ടുകാരുടെ കൃഷിയിടങ്ങളിൽ പതിവായി കേഴ, മ്ലാവ്, പന്നി എന്നിവ എത്താറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

