ദേശീയപാതയിൽ അപകടഭീഷണിയായിവൻ പാറക്കല്ല്
text_fieldsകട്ടപ്പന: ദേശീയപാതയിൽ അപകടഭീഷണിയായി നിരങ്ങിവരുന്ന വൻ പാറക്കല്ല്. അടിമാലി - കുമളി - ശബരിമല ദേശീയപാതയിൽ കാൽവരി മൗണ്ട് എട്ടാം മൈലിന് സമീപമാണ് ദേശീയ പാതയോരത്ത് വാഹനങ്ങൾക്ക് അപകടഭീഷണിയായി വൻ പാറക്കല്ല് സ്ഥിതി ചെയ്യുന്നത്. കല്ല് റോഡിലേക്ക് അൽപാൽപം നിരങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ഏതുനിമിഷവും അപകടം പ്രതീക്ഷിക്കാം. അടിയന്തരമായി കല്ല് മാറ്റാൻ നടപടി ഉണ്ടായില്ലെങ്കിൽ ദേശീയപാത അടഞ്ഞുപോകാനും സാധ്യതയുണ്ട്.
വാഹനങ്ങൾക്ക് സൈഡ് ചേർന്നുപോകാൻ വിഷമമാണ്. കല്ല് ഇരിക്കുന്ന ഭാഗത്ത് ചെറിയ ഒരു വളവുമുണ്ട്. കല്ലുമൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത സ്ഥിതിയുമുണ്ട്. കഴിഞ്ഞ കാലവർഷ സമയത്ത് കാൽവരി മൗണ്ട് മലമുകളിൽനിന്ന് മഴയിൽ ഉൗർന്നുവന്നതാണ് പാറക്കല്ല്. എക്സ്കവേറ്റർ ഉപയോഗിച്ച് പാറക്കല്ല് മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരക്കൂടുതൽ മൂലം അനക്കാനായില്ല. എന്നാൽ, കല്ല് റോഡിലേക്ക് നിരങ്ങി വന്നുകൊണ്ടിരിക്കുകയാണ്. മഴ ശക്തമായാൽ വൻ അപകടത്തിനാണ് സാധ്യത. വാഹനങ്ങൾ കടന്ന് പോകുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കിൽ ദുരന്തമുണ്ടാകും. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയരികിലാണ് അപകടം പതിയിരിക്കുന്നത്. അടിയന്തരമായി പാറക്കല്ല് പൊട്ടിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

