Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.വി. വർഗീസ്​...

സി.വി. വർഗീസ്​ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി

text_fields
bookmark_border
സി.വി. വർഗീസ്​ സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി
cancel

കു​മ​ളി: സി.​പി.​എം ഇ​ടു​ക്കി ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി സി.​വി. വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു. 39 അം​ഗ ജി​ല്ല ക​മ്മി​റ്റി​യെ​യും 21 സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളെ​യും ജി​ല്ല സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ എം.​എ​ൽ.​എ എ​സ്. രാ​ജേ​ന്ദ്ര​ന​ട​ക്കം എ​ട്ടു​പേ​രെ ജി​ല്ല ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി. ക​മ്മി​റ്റി​യി​ൽ 10 പേ​ർ പു​തു​മു​ഖ​ങ്ങ​ളും നാ​ലു​പേ​ർ വ​നി​ത​ക​ളു​മാ​ണ്.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത്​ മൂ​ന്ന്​ ടേം ​പൂ​ർ​ത്തി​യാ​ക്കി​യ കെ.​കെ. ജ​യ​ച​​ന്ദ്ര​നെ മാ​റ്റി​യാ​ണ്​ വ​ർ​ഗീ​സ്​ വരുന്നത്. 61കാ​ര​നാ​യ വ​ർ​ഗീ​സ് കെ.​എ​സ്‌.​വൈ.​എ​ഫി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തി​യ​ത്. 20 വ​ർ​ഷ​മാ​യി പാ​ർ​ട്ടി ജി​ല്ല സെ​ക്ര​​ട്ടേ​റി​യ​റ്റ്​ അം​ഗ​വും, ക​ർ​ഷ​ക​സം​ഘം ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​ണ്. ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന വൈ​സ്‌ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. നി​ല​വി​ൽ ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​നാ​ണ്‌. 2006ലും 2011​ലും ഇ​ടു​ക്കി​യി​ൽ​നി​ന്ന്‌ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചു.

ദേ​വി​കു​ള​ത്ത്​ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന എ​സ്. രാ​ജേ​ന്ദ്ര​നെ ഒ​രു​വ​ർ​ഷ​ത്തേ​ക്ക്​ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്യ​ണ​മെ​ന്ന ജി​ല്ല ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​യി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം വ​രാ​നി​രി​ക്കു​ക​യാ​ണ്. രാ​ജേ​ന്ദ്ര​ൻ ജി​ല്ല സ​​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ക​മ്മി​റ്റി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടതാ​യി എ​സ്. രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkiCPM
News Summary - cv varghese elected as cpm idukki secretary
Next Story