Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംസ്ഥാന പാതയിൽ കലുങ്ക്...

സംസ്ഥാന പാതയിൽ കലുങ്ക് അപകടാവസ്ഥയില്‍

text_fields
bookmark_border
സംസ്ഥാന പാതയിൽ കലുങ്ക് അപകടാവസ്ഥയില്‍
cancel
camera_alt

ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ക​ലു​ങ്ക്

വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ-​മ​ധു​ര സം​സ്ഥാ​ന പാ​ത​യി​ലെ ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. വ​ണ്ണ​പ്പു​റം - ചേ​ല​ച്ചു​ട് റോ​ഡി​ല്‍ ചീ​ങ്ക​ല്‍ സി​റ്റി​ക്ക് അ​ടു​ത്ത് ര​ണ്ടു​തോ​ടി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്കി​ന്‍റെ അ​ടി​ഭാ​ഗ​മാ​ണ് ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട സ്ഥി​തി​യി​ല്‍ നി​ല്‍ക്കു​ന്ന​ത്. ക​ലു​ങ്കി​ന്‍റെ മു​ക​ള്‍ഭാ​ഗം ടൈ​ൽ വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ​ത് അ​ടു​ത്ത​നാ​ളി​ലാ​ണ്. ടൈ​ലു​ക​ള്‍ അ​ട​ര്‍ന്ന്​ ക​ലു​ങ്കി​ന്‍റെ ഇ​ടി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക്​ പ​തി​ച്ച് ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള ദീ​ര്‍ഘ​ദൂ​ര സ​ര്‍വീ​സു​ക​ൾ, സ്​​കൂ​ള്‍ ബ​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ലാ​ണ് അ​പ​ക​ട​ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ട​ത്. ക​ലു​ങ്കി​ന്‍റെ മു​ക​ള്‍ ഭാ​ഗം ന​ല്ല രീ​തി​യി​ല്‍ ടൈ​ല്‍ വി​രി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത് ഡ്രൈ​വ​ര്‍മാ​ര്‍ക്ക് അ​റി​യ​ന്‍ക​ഴി​യി​ല്ല. അ​തി​നാ​ല്‍ ഗ​ര്‍ത്തം രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന ഭാ​ഗം ചേ​ര്‍ന്ന് ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ പോ​കു​ന്നു​ണ്ട്.

നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് പി.​ഡ​ബ്ലു.​ഡി. ഇ​ടി​ഞ്ഞി​രി​ക്കു​ന്ന ഭാ​ഗം വേ​ര്‍തി​രി​ച്ച് റി​ബ്ബ​ൺ വ​ലി​ച്ച്​ കെ​ട്ടി​യി​ട്ടി​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ​ക്ക് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. ക​ലു​ങ്കി​ന്‍റെ അ​പ​ക​ട​സ്ഥി​തി വേ​ഗം പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State HighwaysDangerousIdukki NewsPWD roadVannapuram
News Summary - Culvert on state highway in danger
Next Story