Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനം സാക്ഷി;...

വനം സാക്ഷി; അതിര്‍ത്തിയില്‍ അരങ്ങേറിയത്​ അഞ്ച് കല്യാണം

text_fields
bookmark_border
വനം സാക്ഷി; അതിര്‍ത്തിയില്‍ അരങ്ങേറിയത്​ അഞ്ച് കല്യാണം
cancel

മറയൂര്‍: മറയൂര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയിൽ ചിന്നാര്‍ വന്യജീവി സങ്കേതം അതിര്‍ത്തിയില്‍ വനം സാക്ഷിയാക്കി വെള്ളിയാഴ്​ച നടന്നത്​ അഞ്ച് കല്യാണം.

നെറ്റിക്കുടി ലോവര്‍ ഡിവിഷന്‍ സ്വദേശികളായ സ്വാമിനാഥന്‍-ശാന്തി ദമ്പതികളുടെ മകന്‍ സുഗന്‍ കോയമ്പത്തൂര്‍ സ്വദേശി ദര്‍മരാജ്- ഷീല ദമ്പതികളുടെ മകള്‍ അഖില, കോറനാട് എസ്‌റ്റേറ്റ് സ്വദേശിനി വിദ്യ-തിരുനല്‍വേലി സ്വദേശി രമേഷ്, മൂന്നാര്‍ കോളനി ശരവണന്‍- തിരുനല്‍വേലി കാലക്കുടി സുമിത, മാട്ടുപ്പെട്ടി സ്വദേശി പ്രദീപ്- തിരുപ്പൂര്‍ സ്വദേശിനി പ്രിയ, സൈലൻറ്​ വാലി അരുണ്‍മഹരാജ-കരൂര്‍ സ്വദേശിനി പ്രിയദര്‍ശിനി എന്നിവരാണ് വിവാഹിതരായത്.

കോവിഡ്​ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്​. കോവിഡ് സുരക്ഷ നിർദേശങ്ങള്‍ പാലിച്ചുകൊണ്ട് ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരുന്നു വിവാഹം.

Show Full Article
TAGS:covid 19 covid protocol 
Next Story