കോവിഡിനെ പിടിച്ചുകെട്ടി തേനി ജില്ല; രോഗബാധിതർ 18 പേർ മാത്രം, ഇടുക്കിയിൽ 900
text_fieldsപ്രതീകാത്മക ചിത്രം
കുമളി: ആദ്യഘട്ടത്തിൽ കോവിഡ് നിരക്ക് കുത്തനെ ഉയർന്ന അതിർത്തി ജില്ലയായ തേനിയിൽ വ്യാഴാഴ്ചത്തെ കണക്കു പ്രകാരം രോഗബാധിതർ നാലു പേർ മാത്രം. 2111 പേരെ പരിശോധിച്ചപ്പോഴാണ് 4 പേർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ജില്ലയിൽ ആകെ 18 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി തുറന്ന മിക്ക കേന്ദ്രങ്ങളും ഇതിനോടകം അടച്ചു.
ഇടുക്കി ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വ്യാഴാഴ്ച 900മായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ അടിമാലിയിലാണ്. 73 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. നെടുങ്കണ്ടം - 61, കരുണാപുരം-54, തമിഴ് തൊഴിലാളികൾ വന്നു പോകുന്ന അതിർത്തി പട്ടണമായ കുമളിയിൽ 17 എന്നിങ്ങനെയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

