Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​ കവർന്നത്​ 77...

കോവിഡ്​ കവർന്നത്​ 77 കുട്ടികളുടെ ഉറ്റവരെ; പൂർണമായും അനാഥരായത്​ അഞ്ചുപേർ

text_fields
bookmark_border
covid death
cancel

തൊടുപുഴ: കോവിഡ്​ ബാധിച്ച്​ ജില്ലയിൽ മാതാവിനെ-പിതാവിനെ നഷ്​ടപ്പെട്ട കുട്ടികളുടെ എണ്ണം 77​. പൂർണമായും അനാഥമാക്കപ്പെട്ട കുട്ടികൾ അഞ്ചാണ്. നേരത്തേ മറ്റ്​ രോഗങ്ങൾ മൂലം രക്ഷിതാക്കളിൽ ആരെങ്കിലും മരണപ്പെടുകയും ആശ്രയമായിരുന്ന ഏക ആൾകൂടി കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തവരാണിവർ​. ഇത്തരത്തിൽ മാതാപിതാക്കളെ-രക്ഷിതാ​ക്കളെ നഷ്​ടപ്പെട്ട കുട്ടികൾക്ക്​ സംരക്ഷണം നൽകുന്നതിനോടനുബന്ധിച്ച്​ നടത്തിയ​ കണക്കെടുപ്പിലാണ്​ ഈ വിവരം​.

ഈ കുട്ടികളെ ബാല നീതി നിയമത്തി​െൻറ ശ്രദ്ധയും പരിചരണവും ആവശ്യമായ ഗണത്തിൽ ഉൾപ്പെടുത്തി പരിഗണന നൽക​ുകയും ഇവരുടെ സംരക്ഷണം, വിദ്യാഭ്യാസം,​ മറ്റ്​ അടിയന്തര ആവശ്യങ്ങൾ എന്നിവ മുൻനിർത്തി അടിയന്തര സഹായം അനുവദിക്കാനും നടപടികളായിട്ടുണ്ട്​ ​.

മാതാപിതാക്കൾ രണ്ടുപേരും നഷ്​ടപ്പെട്ട കുട്ടികൾക്കും അതോടൊപ്പം മാതാപിതാക്കളിൽ ഒരാൾ നഷ്​ടപ്പെടുകയും ശേഷിച്ചയാൾ ഇപ്പോൾ കോവിഡ്​ മൂലം മരണപ്പെട്ട്​ രക്ഷിതാക്കൾ പൂർണമായും നഷ്​ടപ്പെട്ടതുമായ എല്ലാ കുട്ടികൾക്കും വനിത ശിശു​വികസന വകുപ്പി​െൻറ ഫണ്ടിൽനിന്ന്​ 2000 രൂപ വീതം കുട്ടിക്ക്​ 18 വയസ്സാകുന്നതുവരെ കുട്ടിയുടെയും കുട്ടിയുടെ രക്ഷിതാവി​െൻറയും പേരിലുള്ള ജോയൻറ്​ അക്കൗണ്ടിലേക്ക്​ മാസംതോറും നിക്ഷേപിക്കും. അനാഥരാക്കപ്പെട്ട കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തുടങ്ങും.

കൂടാതെ കുട്ടിയുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്​ നൽകുന്നതിനുമാണ്​ സർക്കാർ തീരുമാനിച്ചിരിക്കുന്നത്​. രക്ഷിതാക്കളിൽ ഒരാൾ മാത്രം നഷ്​ടപ്പെട്ട കുട്ടികളുടെ കാര്യത്തിലും തീരുമാനമുണ്ടാകും. ജില്ലയിൽ കോവിഡ്​ മൂലം പിതാവ്​ നഷ്​ടപ്പെട്ട കുട്ടികളാണ്​ കൂടുതൽ.

അതിനാൽ കുട്ടികളുടെ അമ്മമാർക്ക്​ ഏതെങ്കിലും തരത്തിലുള്ള സഹായം എത്തിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു​​ണ്ടെന്ന്​ ജില്ല ചൈൽഡ്​ പ്രൊട്ടക്​ഷൻ ഓഫിസർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orphancovid deaths
News Summary - covid captured the life of 77 children's family members; Five were completely became orphaned
Next Story