Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാർബറെ വിളിച്ച്​...

ബാർബറെ വിളിച്ച്​ വരുത്തി മുടിവെട്ടിച്ചു; നിരീക്ഷണത്തിലിരുന്ന യുവാവിനെതിരെ​ കേസ്

text_fields
bookmark_border
ബാർബറെ വിളിച്ച്​ വരുത്തി മുടിവെട്ടിച്ചു; നിരീക്ഷണത്തിലിരുന്ന യുവാവിനെതിരെ​ കേസ്
cancel

തൊടുപുഴ: ഇതരസംസ്​ഥാനത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലിരുന്ന യുവാവ് ബാർബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടർന്ന്​ മുൻകരുതലെന്ന നിലയിൽ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ്​ നിരീക്ഷണത്തിലാക്കി.


ക്വാറ​ൻറീ​ൻ ലംഘിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് ​കേസെടുത്ത്​ തൊടുപുഴ മണക്കാട് മീനാക്ഷി ലോഡ്ജിൽ പ്രവർത്തിക്കുന്ന കോവിഡ്​ കെയർ സ​​െൻററിലേക്ക്​ മാറ്റിപാർപ്പിച്ചു.

ഉടുമ്പന്നൂർ പഞ്ചായത്തിലെ തട്ടക്കുഴ സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയുമാണ്​ കഴിഞ്ഞദിവസം ചെന്നൈയിൽനിന്ന് നാട്ടിലെത്തിയത്. ക്വാറ​ൻറീ​ൻ നിയമങ്ങൾ പാലിച്ചുകൊള്ളാമെന്ന ഉറപ്പിൽ ഇവരെ അന്ന്​ മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കിയെന്ന്​ ഉടുമ്പന്നൂർ പി.എച്ച്.സി. അധികൃതർ പറഞ്ഞു. എന്നാൽ, കഴിഞ്ഞദിവസം യുവാവ്​ ഫോൺ ചെയ്​ത്​ സമീപ പഞ്ചായത്തായ കരിമണ്ണൂരിൽനിന്നും ബാർബറെ വീട്ടിൽവിളിച്ച്​ വരുത്തി മുടിവെട്ടിച്ചു. ജോലികഴിഞ്ഞ് ഇവിടെനിന്ന്​ മടങ്ങും വഴി ബാർബർ ഉടുമ്പന്നൂരിൽ ഒരാളുടെയും കരിമണ്ണൂരിൽ മൂന്ന് പേരുടെയും മുടിവെട്ടി.

ഇക്കാര്യമറിഞ്ഞ് ഉടുമ്പന്നൂർ പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ. റെയ്ച്ചൽ പി. ജോസഫ്, ഹെൽത്ത് ഇൻസ്​പെക്ടർ ജെ. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ യുവാവി​​​െൻറ വീട്ടിലെത്തി. തുടർന്ന്​ കരിമണ്ണൂർ പി.എച്ച്.സി.യുടെ കൂടി സഹായത്തോടെ ബാർബറെയും മുടിവെട്ടിച്ചവരെയും കണ്ടെത്തി.

ക്വാറ​​​െൻറീനിലാണെന്ന വിവരം മറച്ചുവെച്ചാണ്​ ബാർബറെ വിളിച്ച്​ വരുത്തിയതെന്ന്​ കണ്ടെത്തിയതോടെ യുവാവിനെതിരെ ആ​േരാഗ്യവകുപ്പ് പൊലീസിൽ പരാതി നൽകി. തുടർന്ന്​ കേസെടുക്കുകയും ഇയാളെ തൊടുപുഴയിലെ കോവിഡ്​ കെയർ സ​​െൻററിലേക്ക്​ മാറ്റുകയുമായിരുന്നു. ബാർബർ ഉൾപ്പെടെ മറ്റ് അഞ്ചുപേരും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19covid arrest
News Summary - covid arrest thodupuzha-kerala news
Next Story