കോവിഡ് പോസിറ്റിവായ ആളെ ഡിസ്ചാർജ് ചെയ്തതായി പരാതി
text_fieldsചെറുതോണി: കോവിഡ് പോസിറ്റിവായ ആളെ രോഗം ഭേദമാവാതെ ആശുപത്രി അധികൃതർ ഡിസ്ചാർജ് ചെയ്തതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറർ സണ്ണി പൈമ്പിള്ളിയെയാണ് കോവിഡ് നെഗറ്റിവാകാതെ ഡിസ്ചാർജ് ചെയ്ത്.
കഴിഞ്ഞ ഏഴിനാണ് സണ്ണിയെ കോവിഡ് പോസിറ്റായതിനെത്തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ മെഡിക്കൽ കോളജിലെ അക്കാദമിക് ബ്ലോക്കിൽ പ്രവേശിപ്പിച്ചു. 1
6ന് രാവിലെ വീണ്ടും പരിശോധനക്ക് വിധേയനാക്കി. ഇതിൽ നേരിയ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും വീട്ടിൽപോയി കുറച്ചുദിവസം വിശ്രമിക്കണമെന്ന നിർദേശത്തോടെ ഡ്യൂട്ടി ഡോക്ടർ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തി സംശയം തോന്നിയതിനാൽ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കോവിഡ് പോസിറ്റിവ് തന്നെയാണെന്ന് മനസ്സിലായത്. ആശുപത്രിയിൽ കിടന്ന സമയത്ത് തനിക്ക് ഭക്ഷണംകൊണ്ടുവന്ന് വേസ്റ്റ് പഞ്ഞിയുടെ കൂടെ െവച്ചിട്ടുപോയ സ്റ്റാഫിെൻറ നടപടിയെ സണ്ണി ചോദ്യംചെയ്തിരുന്നു.
ഡിസ്ചാർജ് ചെയ്ത ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയതായി സണ്ണി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

