യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തിവീശി
text_fieldsകട്ടപ്പന: രാജാക്കണ്ടം നായര് സിറ്റിയിൽ പുല്ലുചെത്താനിറങ്ങിയ അച്ഛനും രണ്ട് മക്കളും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് പുറ്റടിയിൽ യൂത്ത് കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തി വീശിയതിനെത്തുടർന്ന് എട്ടുപേർക്ക് പരിക്കേറ്റു.
ജില്ല പ്രസിഡന്റ് കെ.എസ്. അരുൺ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോബിൻ അയ്മനത്ത്, റാംകുമാർ, പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മോബിൻ മാവേലിൽ, മണ്ഡലം പ്രസിഡന്റുമാരായ ടോണി കൊല്ലപ്പള്ളിൽ, ആനന്ദ് തോമസ്, ജോസി മാറാമ്പിൽ, അബി കൂരാപ്പള്ളിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കട്ടപ്പനയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കെ.എസ്.ഇ.ബി ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.

