കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനങ്ങള്‍ പിടിയിൽ
text_fieldsനെടുങ്കണ്ടം: നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍നിന്ന് നെടുങ്കണ്ടത്ത് എത്തിച്ച ഏഴ് കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ പിടികൂടി. ആവശ്യമായ രേഖകള്‍ ഇല്ലാതെ എത്തിയ വാഹനങ്ങളില്‍നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.
കല്ലാറിന് സമീപം സ്വകാര്യ കെട്ടിടത്തിന്‍റെ നിര്‍മാണത്തിനാണ് തമിഴ്‌നാട്ടില്‍നിന്ന് കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനങ്ങള്‍ എത്തിച്ചത്. ഇവക്ക് കേരളത്തില്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഒരു വാഹനത്തിന്‍റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു.
കൃത്യമായ ഇന്‍ഷുറന്‍സ്, ടാക്‌സ് രേഖകൾ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പിഴ ഈടാക്കിയത്. അനുവദനീയമായ അളവില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ നിറച്ചാണ് വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

