മുറിയിൽ പൂട്ടിയിട്ടെന്ന് പരാതി; പൊലീസെത്തി പുറത്തിറക്കി
text_fieldsതൊടുപുഴ: മുനിസിപ്പൽ കെട്ടിടത്തിലെ മുറിയിൽ പൂട്ടിയിട്ടെന്ന പരാതിയിൽ മുതലക്കോടം ആറ്റുപിള്ളി ചാക്കോയെ പൊലീസെത്തി പുറത്തിറക്കി. പരേതനായ ചാമക്കാലായിൽ സി.ജെ. മാത്യു നഗരസഭയിൽനിന്ന് വാടകക്കെടുത്ത മുറിയാണിത്.
വാടക നൽകുന്നത് സംബന്ധിച്ച് മാത്യുവും നഗരസഭയും തമ്മിൽ കോടതിയിൽ കേസ് നിലവിലുണ്ട്. മാത്യു ഈ കടമുറി ദിവസം 500 രൂപ വാടകക്ക് തനിക്ക് നൽകിയിരുന്നെന്ന് ചാക്കോ ആറ്റുപിള്ളി പറയുന്നു. കുറച്ചുനാൾ കഞ്ഞിക്കടയും പിന്നീട് പൗരാവകാശ സംരക്ഷസമിതി ഓഫിസും പ്രവർത്തിച്ചു. എന്നാൽ, പിന്നീട് വാടക നൽകാത്തതിന് മാത്യു കടയൊഴുപ്പിച്ചതായും ചാക്കോ പറയുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂണിൽ മാത്യു മരിച്ചിരുന്നു.
മാത്യുവിെൻറ മകനെത്തി മുറി പുറത്തുനിന്ന് പൂട്ടിയെന്ന് ചാക്കോ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി മുറിയുടെ പുറകുവശത്തുകൂടെ ചാക്കോയെ പുറത്തിറക്കി. അതേസമയം, മുറി താൻ പുറത്തുനിന്ന് പൂട്ടിയിട്ടില്ലെന്ന് ജോസ് മാത്യു പറഞ്ഞു. ചാക്കോ പിന്നിലൂടെയുള്ള വഴി അകത്തുകയറിയിരുന്ന് പൊലീസിനെ വിളിച്ചതാണ്. മാത്രമല്ല, മുറി ചാക്കോക്ക് വാടകക്ക് നൽകിയിട്ടില്ലെന്നും ജോസ് പറഞ്ഞു. സംഭവത്തിൽ ഇരുവരും മുറിയിൽ അവകാശം തെളിയിക്കുന്ന രേഖകളുമായി വെള്ളിയാഴ്ച തൊടുപുഴ സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

