ട്രൈബല്‍ ഹോസ്റ്റലില്‍ അജ്ഞാതന്‍ കയറിയതായി പരാതി
text_fieldsപൂമാല: പെണ്‍കുട്ടികള്‍ താമസിക്കുന്ന ട്രൈബല്‍ ഹോസ്റ്റലില്‍ അജ്ഞാതന്‍ കയറിയതായി പരാതി. കുട്ടികള്‍ ഭയന്നു നിലവിളിച്ചതോടെ ഇയാള്‍ കടന്നുകളഞ്ഞു.ജൂൺ 15ന് പുലർച്ച 1.45നാണ് സംഭവം. കാഞ്ഞാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. പൂട്ടുപൊളിച്ചാണ് ഇയാള്‍ അകത്തുകടന്നത്. മണ്‍തിട്ടയോടു ചേര്‍ന്നാണ് കെട്ടിടം. മണ്‍തിട്ടയില്‍ കയറി കെട്ടിടത്തിലേക്ക് ഊര്‍ന്നിറങ്ങി ഗ്രില്ലിന്റ താഴ് തകര്‍ത്താണ് അകത്തുകടന്നത്.
കെട്ടിടം സുരക്ഷിതമല്ലെന്ന് നേരത്തേ തന്നെ പരാതി ഉയർന്നിരുന്നതാണ്. തകർത്ത ഗ്രില്ലിന് പുറമെ വേറൊരു എണ്ണം കൂടി സ്ഥാപിച്ച് കെട്ടിടം സുരക്ഷിതമാക്കിയതായി ട്രൈബൽ ഓഫിസർ പറഞ്ഞു.

