കരുതലും കൈത്താങ്ങും: പരാതി പരിഹാര അദാലത്തിന് തൊടുപുഴയിൽ ഇന്ന് തുടക്കം
text_fieldsഇടുക്കി: സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താലൂക്ക് തല അദാലത്തിന് തിങ്കളാഴ്ച തൊടുപുഴയിൽ തുടക്കമാകും. തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലാണ് അദാലത്ത് നടക്കുക. കരുതലും കൈത്താങ്ങും' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, സഹകരണ മന്ത്രി വി.എൻ വാസവൻ എന്നിവർ നേതൃത്വം നൽകും.
നേരിട്ടും ഓൺലൈൻ വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതികൾ നൽകുന്നതിന് പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ലഭിച്ച പരാതികളിൽ പരമാവധി പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ് അറിയിച്ചു. തൊടുപുഴയടക്കം എല്ലാ താലൂക്കിലും അദാലത്തിന് മുന്നൊരുക്കം പൂർത്തിയായി.
ദേവികുളം താലൂക്ക് അദാലത്ത് മെയ് 17 ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലും പീരുമേട് താലൂക്കിലേത് 19 ന് കുട്ടിക്കാനം കുടുംബ സംഗമം ഓഡിറ്റോറിയത്തിലും ഉടുമ്പഞ്ചോല താലൂക്കിലേത് 22 ന് നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷനിലും ഇടുക്കി താലൂക്കിലേത് 24 ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിലും നടക്കും.
രാവിലെ 10 മുതലാകും അദാലത്തുകൾ. മുമ്പ് അപേക്ഷ സമർപ്പിച്ചവർക്ക് പുറമെ പുതുതായി എത്തുന്ന അപേക്ഷകർക്കും പരാതി നൽകാൻ അദാലത്ത് വേദിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും ജില്ലാ തല ഉദ്യോഗസ്ഥർ പങ്കെടുക്കും. പൊതുജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ ലക്ഷ്യം.
ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ, പിഎസ്.എസി സംബന്ധമായ വിഷയങ്ങൾ, ജീവനക്കാര്യം, സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ മേലുള്ള ആക്ഷേപം, വായ്പ എഴുതിത്തള്ളൽ, ചികിത്സ ഉൾപ്പടെ സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകൾ, പൊലീസ് കേസുകൾ, ഉദ്യോഗസ്ഥർക്കെതിരായവ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകൾ, ഭൂമി സംബന്ധമായ പട്ടയങ്ങൾ, വസ്തു സംബന്ധമായ പോക്ക് വരവ്, തരം മാറ്റം, റവന്യൂ റിക്കവറിGrievance redressal forum starts today സംബന്ധമായ വിഷയങ്ങൾ തുടങ്ങിയവ അദാലത്തിൽ പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

