Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകമ്പനികൾ പിന്മാറി;...

കമ്പനികൾ പിന്മാറി; വിദ്യാശ്രീ ലാപ്​ടോപ് പദ്ധതി ഇനി പുതിയ രൂപത്തിൽ

text_fields
bookmark_border
കമ്പനികൾ പിന്മാറി; വിദ്യാശ്രീ ലാപ്​ടോപ് പദ്ധതി ഇനി പുതിയ രൂപത്തിൽ
cancel

തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം സു​​ഗ​മ​മാ​ക്കാ​ൻ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക്​ കു​റ​ഞ്ഞ നി​ര​ക്കി​ൽ ലാ​പ്​​ടോ​പ്​ ന​ൽ​കു​ന്ന​തി​ന്​​ കെ.​എ​സ്.​എ​ഫ്.​ഇ​യും കു​ടും​ബ​ശ്രീ മി​ഷ​നും സം​യു​ക്ത​മാ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട്​ ക​മ്പ​നി പി​ന്മാ​റി. നി​ല​വി​ലെ രീ​തി​യി​ൽ ലാ​പ്​​ടോ​പ്പി​ന്​ പ​ണ​​മ​ട​ച്ച​വ​ർ​ക്ക്​ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ൽ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി പു​തി​യ രൂ​പ​ത്തി​ൽ ന​ട​പ്പാ​ക്കും.

കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ക​മ്പ്യൂ​ട്ട​ർ സാ​മ​ഗ്രി​ക​ൾ​ക്ക്​ ദൗ​ർ​ല​ഭ്യ​മു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടി എ​ച്ച്.​പി, ലെ​നോ​വോ ക​മ്പ​നി​ക​ളാ​ണ്​ പി​ന്മാ​റി​യ​ത്.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക്​ കെ.​എ​സ്.​എ​ഫ്.​ഇ​യു​ടെ വി​ദ്യാ​ശ്രീ സ​മ്പാ​ദ്യ​പ​ദ്ധ​തി​യി​ൽ പ്ര​തി​മാ​സം 500 രൂ​പ വീ​തം 30 ത​വ​ണ​യാ​യി 15,000 രൂ​പ അ​ട​ച്ച്​ ലാ​പ്​​ടോ​പ്​ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. മൂ​ന്നു​ത​വ​ണ തു​ട​ർ​ച്ചാ​യി 500 രൂ​പ അ​ട​ച്ചാ​ൽ ലാ​പ്​​ടോ​പ്​ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്​​ദാ​നം. 65,896 പേ​ർ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും അ​യ്യാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. പ​ല​തി​െൻറ​യും ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച്​ വ്യാ​പ​ക പ​രാ​തി​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ്​ പ​ദ്ധ​തി നി​ല​വി​ലെ രീ​തി​യി​ൽ തു​ട​രേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്.

ലാ​പ്​​ടോ​പ്പു​ക​ൾ കെ.​എ​സ്.​എ​ഫ്.​ഇ നേ​രി​ട്ട്​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​പ​ക​രം ലാ​പ്​​ടോ​​പ്പോ ടാ​ബ്​​ല​റ്റോ വാ​ങ്ങി​യ ശേ​ഷം ബി​ൽ കെ.​എ​സ്.​എ​ഫ്.​ഇ ശാ​ഖ​യി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ ഇ​തി​െൻറ വി​ല അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 20,000 രൂ​പ അ​നു​വ​ദി​ക്കു​ന്ന​താ​ണ്​ പു​തി​യ പ​ദ്ധ​തി.

ഇ​തി​െൻറ ഭാ​ഗ​മാ​യി പ്ര​തി​മാ​സം 500 രൂ​പ വീ​തം 30 ത​വ​ണ അ​ട​ക്കേ​ണ്ട നി​ല​വി​ലെ ചി​ട്ടി 40 ത​വ​ണ​യാ​യി പു​നഃ​ക്ര​മീ​ക​രി​ക്കും.അ​തേ​സ​മ​യം, ലാ​പ്​​ടോ​പ് കി​ട്ടാ​ൻ കാ​ല​താ​മ​സം പ്ര​ശ്​​ന​മ​ല്ലാ​ത്ത​വ​ർ​ക്ക്​ ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക്​ കെ.​എ​സ്.​എ​ഫ്.​ഇ വ​ഴി വി​ത​ര​ണം ചെ​യ്യും. ലാ​പ്​​ടോ​പ്​ വാ​ങ്ങാ​ൻ ര​ണ്ട്​ രീ​തി​ക​ളി​ൽ ഏ​ത്​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഗു​ണ​ഭോ​ക്താ​വി​ന് തീ​രു​മാ​നി​ക്കാം.

ക​മ്പ​നി​ക​ൾ​ക്കെ​തി​രെ കെ.​എ​സ്.​എ​ഫ്.​ഇ ന​ട​പ​ടി​ക്ക്​

വി​ദ്യാ​ശ്രീ പ​ദ്ധ​തി​പ്ര​ക​രം വി​ത​ര​ണം​ ചെ​യ്യാ​നു​ള്ള ലാ​പ്​​ടോ​പ്​ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്​​ച വ​രു​ത്തി​യ എ​ച്ച്.​പി, ലെ​നോ​വോ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ കെ.​എ​സ്.​എ​ഫ്.​ഇ നി​യ​മ ന​ട​പ​ടി​ക്ക്. ഇ​തി​ന്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി.​പി. സു​ബ്ര​ഹ്​​മ​ണ്യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ 42,000 ലാ​പ്​​ടോ​പ്പു​ക​ളാ​ണ്​ ഇൗ ​ക​മ്പ​നി​ക​ൾ ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഒ​ന്നു​പോ​ലും ല​ഭി​ച്ചി​ല്ല.

ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്​​ത എ​യ്​​സ​ർ, കൊ​ക്കോ​ണി​ക്​​സ്​ ലാ​പ്​​ടോ​പ്പു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി ബ​ന്ധ​പ്പെ​ട്ട ക​മ്പ​നി​ക​ൾ​ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vidyasree laptop project
News Summary - Companies retreat; Vidyasree laptop project in a new look
Next Story