Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി കോൺഗ്രസിൽ...

ഇടുക്കി കോൺഗ്രസിൽ കലഹം; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്ത്

text_fields
bookmark_border
ഇടുക്കി കോൺഗ്രസിൽ കലഹം; ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ രംഗത്ത്
cancel

തൊടുപുഴ: ഇടുക്കിയിൽ കോൺഗ്രസിനുള്ളിൽ കലഹം അതിര് വിടുന്നു. ദിവസങ്ങളായി ആക്ഷേപങ്ങളും അഭിപ്രായ ഭിന്നതകളും രൂക്ഷമാകുകയാണ്. ഭിന്നത പരിഹരിക്കേണ്ട നേതൃത്വമടക്കം പരസ്യ നിലപാടുകളുമായി രംഗത്തിറങ്ങിയതോടെ പ്രവർത്തകർക്കിടയിലും അസംതൃപ്തി പുകഞ്ഞു തുടങ്ങി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തിയ ഡി.സി.സി ഭാരവാഹികളടക്കമുള്ളവർക്കെതിരെ പ്രസിഡന്‍റ് സി.പി. മാത്യു സ്വീകരിച്ച അച്ചടക്ക നടപടിയെ ഡീൻ കുര്യാക്കോസ് എം.പി വിമർശിച്ചതിന് പിന്നാലെയാണ് കലഹത്തിന് തുടക്കം കുറിച്ചത്.

പിന്നാലെ ഡീൻ കുര്യാക്കോസിനെതിരെ രൂക്ഷ വിമർശനവുമായി മാത്യു രംഗത്തെത്തി. എം.പിയെ കൊണ്ട് ഡി.സി.സിക്ക് ഒരു ഗുണവുമില്ലെന്നും സംഘടന നടത്തിക്കൊണ്ട് പോകാൻ ആവശ്യമായ ഒരു സഹായവും എം.പി ചെയ്യുന്നില്ലെന്നും മൂക്കാതെ പഴുത്തതിന്റെ കുഴപ്പമാണ് ഇപ്പോൾ കാണിക്കുന്നതെന്നുമായിരുന്നു മാത്യുവിന്‍റെ വിമർശനം. ഇതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ പരസ്യ നിലപാടുകളുമായി മാത്യുവിനെതിരെ രംഗത്തെത്തുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലടക്കം ഡി.സി.സി പ്രസിഡൻറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ കടുത്ത ഭാഷയിൽ വിമർശനവും ആക്ഷേപവും ഉന്നയിക്കുന്നുണ്ട്. സി.പി മാത്യു രാഷ്ട്രീയ വിവേകം കാണിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഫേസ്ബുക്കിൽ കുറിച്ചു. പ്രസ്ഥാനത്തിന് നേരെ ചെളിവാരി എറിഞ്ഞ് കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് വളരെ മോശമാണെന്നും എം.പിയെ ആക്ഷേപിക്കാൻ നോക്കുന്നവർ അതിന്‍റെ പ്രത്യാഘാതം നേരിടുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ഇദ്ദേഹം തന്നെ പിന്നീട് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

പിന്നാലെ യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം കൺവീനർ ഒ.ആർ. ശശിയും ഡി.സി.സി പ്രസിഡന്‍റിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്യു സജീവമല്ലായിരുന്നുവെന്നും ഒരു തെരഞ്ഞെടുപ്പിലും യാതൊരു പണിയും ചെയ്യാതെയാണ് അദ്ദേഹം ഡീൻ കുര്യാക്കോസിനെ വിമർശിക്കുന്നതെന്നും തുറന്നടിച്ചു. ഇതിനിടെ, കോൺഗ്രസ് നേതാക്കൾ പ്രതികരണങ്ങൾ നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമനും ചൂണ്ടിക്കാട്ടി. മാത്യു ജില്ലയിൽ കോൺഗ്രസിന്‍റെ ഒന്നാമത്തെ പദവി വഹിക്കുന്നയാളാണ്. വിജയത്തിന്‍റെ പാൽപ്പായസത്തിൽ മണ്ണിട്ട് വാരി ആരും ഇടരുതെന്നും നിലവിൽ ഡി.സി.സി പ്രസിഡന്‍റിനെ മാറ്റേണ്ട കാര്യമില്ലെന്നും നിഷ പറഞ്ഞു. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവല്ല. ഒരു മേശക്ക് ഇരുവശവും ഇരുന്ന് തീർേക്കണ്ട പ്രശ്നം വഷളാക്കരുതെന്നും നിഷ തുറന്നടിച്ചു. ആരോപണ പ്രത്യാരോപണങ്ങൾ രൂക്ഷമായതോടെ കോൺഗ്രസിനുള്ളിലെ വിഭാഗീയതയും കടുക്കുന്നതായാണ് സൂചന. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് നേതാക്കൾ നൽകുന്ന വിവരം.

പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്

തൊ​ടു​പു​ഴ: ഡി.​സി.​സി പ്ര​സി​ഡ​ന്റി​നെ​തി​രെ പ​രാ​തി​യു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സം​ഘ​ട​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് എ.​ഐ.​സി.​സി​ക്കും കെ.​പി.​സി​സി പ്ര​സി​ഡ​ന്‍റി​നും പ​രാ​തി ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സി​ഡ​ന്‍റ്​ നി​ര​ന്ത​രം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ക്കു​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ക്വ​ത​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന ഡി.​സി.​സി അ​ധ്യ​ക്ഷ​നെ​തി​രെ നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ടു.

യു.ഡി.എഫിന്​ അവമതിപ്പിക്കുണ്ടാക്കരുത്​ -എ.എ. ഷുക്കൂർ

തൊ​ടു​പു​ഴ: പ​ത്ത്​ വ​ർ​ഷ​ത്തെ ഇ​ട​തു ദു​ർ​ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച് യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന അ​വ​സ​ര​ത്തി​ൽ ജി​ല്ല​യി​ലെ ചി​ല നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ര​സ്പ​രം ചെ​ളി​വാ​രി എ​റി​യു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്ക​ണ​​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് എ.​എ. ഷു​ക്കൂ​ർ. കോ​ൺ​ഗ്ര​സി​നും ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണം. കൂ​ടാ​തെ ജി​ല്ല​യി​ലേ​യും സം​സ്ഥാ​ന​ത്തേ​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു പി​ന്നി​ൽ അ​ണി​നി​ര​ക്ക​ണ​മെ​ന്നും ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ഷു​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegationIdukki NewslocalCongress
News Summary - Clashes in Idukki Congress; Leaders come forward with counter-allegations
Next Story