അപകടത്തിൽപെട്ടവർക്ക് രക്ഷകനായി സിവിൽ ഡിഫൻസ് അംഗം
text_fieldsഖജനാപ്പാറയിൽ അപകടത്തിൽപെട്ട കാർ
ചെറുതോണി: കാറപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിലെത്തിച്ച് ഇടുക്കി ഫയർഫോഴ്സ് റെസ്ക്യു സർവിസിന്റെ ഭാഗമായ സിവിൽ ഡിഫൻസ് അംഗം മാതൃകയായി. രാജകുമാരി മഞ്ഞക്കുഴി വാരികാട്ട് മഹേഷാണ് ഗുരുതര പരിക്കേറ്റ് റോഡിൽക്കിടന്നവരെ ആശുപത്രിയിലെത്തിച്ചത്.
മഹേഷ് ജോലിക്കാരുമായി വരുംവഴിയിലാണ് ഖജനാപ്പാറയിൽ നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ചുകിടക്കുന്നത് കണ്ടത്. ഉടൻ തന്നോടൊപ്പം കാറിലുണ്ടായിരുന്നവരെ അവിടെ ഇറക്കിയ ശേഷം കാറിലുണ്ടായിരുന്നവരെ നാട്ടുകാരുടെ സഹായത്തോടെ സ്വന്തം കാറിൽക്കയറ്റി ആശുപത്രിയിലത്തിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന പരിക്കേറ്റ അഞ്ചു പേരും കർണാടക സ്വദേശികളാണ്. ഇവരെ ആശുപത്രിയിലെത്തിച്ച് വേണ്ട സഹായങ്ങൾ ചെയ്ത ശേഷമാണ് മഹേഷ് മടങ്ങിയത്. അപകടങ്ങളിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രത്യക പരിശീലനം നേടിയവരിൽ ഒരാളാണ് ഇടുക്കി ഫയർഫോഴ്സിലെ മഹേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

